---
title: "ഇന്നും മഴയുണ്ടേ...: 13 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ ലഭിച്ചേക്കാം; മലയോര-തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം"
english_title: "Kerala Weather Update Today: Yellow Alert In 6 Districts Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374672/kerala-weather-today-yellow-alert-6-districts"
published_at: "2026-07-26T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65867fa5e77_kerala-weather-today-yellow-alert-6-districts.jpg"
keywords: ["Latest News", "Kerala Weather Forecast", "IMD Kerala", "Monsoon Rain", "Weather Update"]
---

# ഇന്നും മഴയുണ്ടേ...: 13 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ ലഭിച്ചേക്കാം; മലയോര-തീരദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി തൂണുകൾ നാശനഷ്ടം സംഭവിക്കാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്ഈ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉയരമുള്ള സ്ഥലങ്ങളിലും റോഡരികിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. നാളെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളംഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥാ ബുള്ളറ്റിൻ പരിശോധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

*മലയോരത്ത് താമസിക്കുന്നവർ: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ *

*ജാഗ്രതതീരദേശം: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ പരിശോധിച്ച് മാത്രം കടലിൽ പോകുക*

*ശക്തമായ കാറ്റ്: പരസ്യബോർഡുകൾ, പഴയ കെട്ടിടങ്ങൾ, മരങ്ങൾക്ക് സമീപം നിൽക്കരുത്.*

* *

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374672/kerala-weather-today-yellow-alert-6-districts)