---
title: "കളിചിരികൾ ഒടുങ്ങിയത് 15 അടി താഴ്ചയുള്ള കുഴിയിൽ; നോയിഡയിൽ അതോറിറ്റിയുടെ അശ്രദ്ധയിൽ ആറുവയസുകാരന് ദാരുണാന്ത്യം"
english_title: "Greater Noida: 6 Year Old Boy Dies After Falling Into Open Waterlogged Pit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374667/greater-noida-boy-dies-open-pit-waterlogged-knowledge-park"
published_at: "2026-07-26T08:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a657e0e58453_greater-noida-boy-dies-open-pit-waterlogged-knowledge-park.jpg"
keywords: ["Latest News", "Child Death", "Greater Noida Authority", "Road Safety"]
---

# കളിചിരികൾ ഒടുങ്ങിയത് 15 അടി താഴ്ചയുള്ള കുഴിയിൽ; നോയിഡയിൽ അതോറിറ്റിയുടെ അശ്രദ്ധയിൽ ആറുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **നോയിഡ: **ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറ് വയസുകാരൻ മരിച്ചു. ശനിയാഴ്ചയാണ് ദാരുണ അപകടം. മഴവെള്ളം നിറഞ്ഞ് തുറന്നുകിടന്ന കുഴിയിൽ വീണാണ് കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യ ജീവൻ നഷ്ടപ്പെട്ടത്.

## Article Content

**നോയിഡ: **ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറ് വയസുകാരൻ മരിച്ചു. ശനിയാഴ്ചയാണ് ദാരുണ അപകടം. മഴവെള്ളം നിറഞ്ഞ് തുറന്നുകിടന്ന കുഴിയിൽ വീണാണ് കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യ ജീവൻ നഷ്ടപ്പെട്ടത്.

ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് അപകടം സംഭവിച്ചത്. മഴ കാരണം കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അവ്യാൻ അബദ്ധത്തിൽ ഈ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അപകടത്തിന് കാരണം ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. കുഴിക്ക് ചുറ്റും ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ല. നഗരത്തിലെ തുറന്നുകിടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അധികൃതർ നേരത്തെ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

ജനുവരിയിൽ നോയിഡയിൽ വെള്ളക്കെട്ടിൽ കാർ വീണ് ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവവും നാട്ടുകാർ ഓർമ്മിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. സ്ഥലം സന്ദർശിച്ച എസ്ഡിഎം സദാർ അശുതോഷ് ഗുപ്ത കുഴിക്ക് ചുറ്റും ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പറഞ്ഞു.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അശ്രദ്ധ കണ്ടെത്തിയാൽ ബന്ധപ്പെട്ട കരാറുകാരനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.മൺസൂൺ കാലത്ത് നഗരങ്ങളിലെ നിർമ്മാണ സ്ഥലങ്ങൾ സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374667/greater-noida-boy-dies-open-pit-waterlogged-knowledge-park)