---
title: "'മകനെ കൊന്നില്ലേ.....? ഞാൻ ആരെയും കൊന്നിട്ടില്ല, എനിക്കെന്തിനാണ് കൊല്ലേണ്ട ആവശ്യം'; പാളയത്തെ ബിജുവിന്റെ കൊലപാതക കേസിലെ  തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ"
english_title: "Kozhikode Palayam Murder Case Evidence Collection Knife Recovered Deepak Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374664/kozhikode-palayam-murder-evidence-deepak-arrested-knife"
published_at: "2026-07-26T08:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a657bc6ba65c_kozhikode-palayam-murder-evidence-deepak-arrested-knife.jpg"
keywords: ["Latest News", "Palayam Biju Murder", "Deepak Arrest", "Kozhikode", "Evidence Collection"]
---

# 'മകനെ കൊന്നില്ലേ.....? ഞാൻ ആരെയും കൊന്നിട്ടില്ല, എനിക്കെന്തിനാണ് കൊല്ലേണ്ട ആവശ്യം'; പാളയത്തെ ബിജുവിന്റെ കൊലപാതക കേസിലെ  തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ

> **Lead Summary:** കോഴിക്കോട്: പാളയത്ത് യുവാവിനെ കിടപ്പുമുറിയിൽ കുത്തിക്കൊന്ന കേസിൽ നിർണായക തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. കേസിൽ പിടിയിലായ മാങ്കാവ് സ്വദേശി കുറ്റിയിൽത്താഴം പോത്തഞ്ചേരിത്താഴം തെക്കിനേടത്ത് മീത്തൽ ദീപക് നെയാണ് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

## Article Content

കോഴിക്കോട്: പാളയത്ത് യുവാവിനെ കിടപ്പുമുറിയിൽ കുത്തിക്കൊന്ന കേസിൽ നിർണായക തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. കേസിൽ പിടിയിലായ മാങ്കാവ് സ്വദേശി കുറ്റിയിൽത്താഴം പോത്തഞ്ചേരിത്താഴം തെക്കിനേടത്ത് മീത്തൽ ദീപക് നെയാണ് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ കൊല്ലപ്പെട്ട ബിജുവിന്റെ അമ്മ ബേബിയും സഹോദരി ബിന്ദുവും വൈകാരികമായി പൊട്ടിക്കരഞ്ഞു. മൃതദേഹം കിടന്ന മുറി പൊലീസ് തുറന്നപ്പോൾ 'മകനെ കൊന്നില്ലേ' എന്നും 'ചേട്ടനെ എന്തിനാണ് കൊന്നത്' എന്നുമുള്ള ചോദ്യങ്ങളുമായി ബന്ധുക്കൾ ദീപക്കിനെ നേരിട്ടു.

എന്നാൽ 'ഞാൻ ആരെയും കൊന്നിട്ടില്ല. എനിക്കെന്തിനാണ് കൊല്ലേണ്ട ആവശ്യം' എന്നായിരുന്നു ദീപക്കിന്റെ മറുപടി. തെളിവെടുപ്പിന് മുൻപ് ബിജുവിന്റെ വീടിനു സമീപം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.ഞായറാഴ്ച പുലർച്ചെയാണ് പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു (38) കൊല്ലപ്പെട്ടത്. 

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ദീപക്കിന്റെ വീടിനു പിന്നിലെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം രക്തം പുരണ്ട ബനിയൻ കത്തിച്ച സ്ഥലത്തിന് സമീപത്തുനിന്നാണ് ആയുധം കണ്ടെത്തിയത്. അറസ്റ്റിലായ ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആയുധം ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. കേസിലെ നിർണായക തെളിവായ കത്തി കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374664/kozhikode-palayam-murder-evidence-deepak-arrested-knife)