---
title: "സൗജന്യ ടിക്കറ്റിലും തട്ടിപ്പ്; കെഎസ്ആർടിസി പ്രിയദർശിനി സർവീസുകളിൽ മിന്നൽ റെയ്ഡ്, മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്"
english_title: "KSRTC Priyadarshini Scheme Fraud Three Conductors Served Notice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374659/ksrtc-priyadarshini-scheme-fraud-conductors-notice"
published_at: "2026-07-26T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ccbdca20ca_SDFRGDFB.jpg"
keywords: ["Latest News", "KSRTC Priyadarshini Scheme", "Zero Ticket", "KSRTC Fraud", "Kerala Transport"]
---

# സൗജന്യ ടിക്കറ്റിലും തട്ടിപ്പ്; കെഎസ്ആർടിസി പ്രിയദർശിനി സർവീസുകളിൽ മിന്നൽ റെയ്ഡ്, മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്

> **Lead Summary:** **തിരുവനന്തപുരം: **പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കെഎസ്ആർടിസി കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. സ്ത്രീകൾക്കുള്ള 'സീറോ വാല്യൂ' ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി, അവരിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ബസിലെ പരിശോധനക്കിടെയാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കെഎസ്ആർടിസി കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. സ്ത്രീകൾക്കുള്ള 'സീറോ വാല്യൂ' ടിക്കറ്റ് പുരുഷ യാത്രക്കാർക്ക് നൽകി, അവരിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ബസിലെ പരിശോധനക്കിടെയാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.

തട്ടിപ്പ് കണ്ടെത്തിയതോടെ ബസുകളിലെ പരിശോധന കൂടുതൽ കർശനമാക്കാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പ് കെഎസ്ആർടിസിക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ചില കണ്ടക്ടർമാർ വനിതാ യാത്രക്കാർക്കായി നൽകുന്ന സീറോ ടിക്കറ്റ് പുരുഷന്മാർക്ക് നൽകി, അവർ നൽകുന്ന ടിക്കറ്റ് നിരക്ക് സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്നതായാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

നിലവിൽ സ്ത്രീകൾക്ക് നൽകുന്ന സീറോ വാല്യൂ ടിക്കറ്റിന്റെ പണം സംസ്ഥാന സർക്കാരാണ് കെഎസ്ആർടിസിക്ക് നൽകുന്നത്. ഈ അവസരം മുതലെടുത്താണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നത്. പല യാത്രക്കാരും ടിക്കറ്റ് പരിശോധിക്കാതെയാണ് പണം നൽകുന്നത്. ആരെങ്കിലും ചോദ്യം ചെയ്താൽ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് ഒഴിയുകയും പകരം ശരിയായ ടിക്കറ്റ് നൽകുകയുമാണ് ഇവരുടെ രീതി. സംഭവത്തിൽ വിശദീകരണം തേടിയ കെഎസ്ആർടിസി, തുടർനടപടികൾക്കായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374659/ksrtc-priyadarshini-scheme-fraud-conductors-notice)