---
title: "പെറ്റമ്മയോട് ക്രൂരത ... കണ്ണൂരില്‍ ലഹരിക്ക് പണം നൽകാത്തതിന് മാതാവിനെ മർദ്ദിച്ചു; കഞ്ചാവ് കേസ് പ്രതി അറസ്റ്റിൽ"
english_title: "Kannur Man Arrested For Assaulting Mother Over Drug Money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374658/kannur-man-arrested-assault-mother-drug-money"
published_at: "2026-07-26T07:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a656e3724cb0_kannur-man-arrested-assault-mother-drug-money.jpg"
keywords: ["Latest News", "Mother Assault Case", "Drug Abuse", "VP Shareef", "Kannur Police"]
---

# പെറ്റമ്മയോട് ക്രൂരത ... കണ്ണൂരില്‍ ലഹരിക്ക് പണം നൽകാത്തതിന് മാതാവിനെ മർദ്ദിച്ചു; കഞ്ചാവ് കേസ് പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ഇരിട്ടി സ്വദേശി വി.പി. ശരീഫിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.

## Article Content

**കണ്ണൂർ: **ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് മാതാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ഇരിട്ടി സ്വദേശി വി.പി. ശരീഫിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.

ലഹരി ഉപയോഗിക്കുന്നതിന് മാതാവിനോട് പണം ആവശ്യപ്പെട്ടെന്നും പണം നൽകാൻ വിസമ്മതിച്ചതോടെ മാതാവിനെയും സഹോദരിയെയും ഇയാൾ ആക്രമിച്ചെന്നുമാണ് പരാതി. അക്രമാസക്തനായ ശരീഫ് വീടിനോട് ചേർന്നുള്ള കുഴൽക്കിണറിന്റെ പൈപ്പുകളും ജനൽ ചില്ലുകളും തകർത്തതായും പരാതിയിൽ പറയുന്നു.

കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രതിക്കെതിരെ പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374658/kannur-man-arrested-assault-mother-drug-money)