---
title: "'ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം, യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റ് എന്ന് പറയും'; പിണറായി വിജയനെതിരെ കടുപ്പിച്ച് ഷോൺ ജോർജ്"
english_title: "Shone George Slams Pinarayi Vijayan Demands Resignation Over Sasidharan Kartha Statement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374656/shone-george-pinarayi-resignation-sasidharan-kartha"
published_at: "2026-07-26T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65684355d55_shone-george-pinarayi-resignation-sasidharan-kartha.jpg"
keywords: ["Shone George", "Pinarayi Vijayan", "BJP", "Sasidharan Kartha", "CPM", "Kerala Politics"]
---

# 'ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കണം, യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റ് എന്ന് പറയും'; പിണറായി വിജയനെതിരെ കടുപ്പിച്ച് ഷോൺ ജോർജ്

> **Lead Summary:** **കോഴിക്കോട്: **സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ മൊഴി മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖകൾ ഹാജരാക്കിയാലും അത് ഫോട്ടോസ്റ്റാറ്റ് ആണെന്ന് പറഞ്ഞ് തള്ളുന്ന നിലപാടാണ് പിണറായിയുടേതെന്ന് ഷോൺ ജോർജ് പരിഹസിച്ചു.

## Article Content

**കോഴിക്കോട്: **സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ മൊഴി മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖകൾ ഹാജരാക്കിയാലും അത് ഫോട്ടോസ്റ്റാറ്റ് ആണെന്ന് പറഞ്ഞ് തള്ളുന്ന നിലപാടാണ് പിണറായിയുടേതെന്ന് ഷോൺ ജോർജ് പരിഹസിച്ചു.

സിപിഎമ്മിനും ഇടതുപക്ഷത്തിനും അല്പമെങ്കിലും രാഷ്ട്രീയ ധാർമികത ശേഷിക്കുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ പിണറായി വിജയനാണ് പ്രധാന പ്രതിയെന്ന് തുടക്കം മുതലേ തങ്ങൾ വ്യക്തമാക്കിയതാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. അന്ന് രണ്ട് കമ്പനികൾ തമ്മിലുള്ള സ്വാഭാവിക ഇടപാടെന്ന് പറഞ്ഞ് പ്രതിരോധിച്ചവർക്ക് മുന്നിലേക്ക് ഇപ്പോൾ കൃത്യമായ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പൊതുമേഖലാ കമ്പനിയിൽ നിന്ന് ഒരു മുതിർന്ന നേതാവിന്റെ മകൾ പണം കൈപ്പറ്റിയെങ്കിൽ, അത് എന്തിനുവേണ്ടിയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കണം. ശക്തമായ ഡിജിറ്റൽ തെളിവുകൾ നിലവിലുണ്ട്. ഇനിയെങ്കിലും പിണറായി കുറ്റക്കാരനാണെന്ന് അംഗീകരിക്കാൻ സിപിഎം തയ്യാറാകണം.

ആ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തും എംഎൽഎ സ്ഥാനത്തും തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ എംഎൽഎ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ച് പുറത്തുപോകാൻ പിണറായി വിജയൻ തയ്യാറാകണമെന്നും ഷോൺ ജോർജ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374656/shone-george-pinarayi-resignation-sasidharan-kartha)