---
title: "പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്ത; കണ്ണൂർ സൈബർ പൊലീസ് അന്വേഷണം തുടങ്ങി, ഡിവൈസുകൾ പിടിച്ചെടുക്കും"
english_title: "PK Sreemathi Fake News Case Kannur Rural Cyber Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374655/pk-sreemathi-fake-news-case-kannur-cyber-police"
published_at: "2026-07-26T07:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6565f1dffb6_pk-sreemathi-fake-news-case-kannur-cyber-police.jpg"
keywords: ["PK Sreemathi", "Kannur Cyber Police", "Fake News", "CPM", "Janam TV", "Janmabhumi"]
---

# പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്ത; കണ്ണൂർ സൈബർ പൊലീസ് അന്വേഷണം തുടങ്ങി, ഡിവൈസുകൾ പിടിച്ചെടുക്കും

> **Lead Summary:** **കണ്ണൂർ: ** സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ പ്രചരിച്ച വ്യാജവാർത്തയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

**കണ്ണൂർ: ** സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ പ്രചരിച്ച വ്യാജവാർത്തയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.ജനം ടിവി, ജന്മഭൂമി ദിനപ്പത്രം, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം എന്നിവയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്.

കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു പ്രചരിച്ച വാർത്ത. ആദ്യഘട്ടത്തിൽ ഈ വാർത്തകളുടെ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. വാർത്തകളുടെ ആധികാരികത ഉറപ്പാക്കാൻ മെറ്റയ്ക്ക് കത്ത് നൽകും. തുടർന്ന് വാർത്ത തയ്യാറാക്കിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് പരിശോധിക്കും.

റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല. സൈബർ ഓപ്പറേഷൻസിന്റെ ചുമതലയുള്ള ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374655/pk-sreemathi-fake-news-case-kannur-cyber-police)