---
title: " ടീച്ചർമാരുടെ ജോലി ഇതാണോ ....? കോഴിക്കോട്ടെ എംഡിഎംഎ കേസ്; പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് വടകര പൊലീസ് "
english_title: "Maruthonkara MDMA Case Teacher Kavya Arrested Money Transaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374653/maruthonkara-mdma-case-teacher-kavya-arrested"
published_at: "2026-07-26T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65617448832_maruthonkara-mdma-case-teacher-kavya-arrested.jpg"
keywords: ["Maruthonkara MDMA Case", "Vadakara Police", "Kavya", "Keerthana", "Drug Case", "Teacher Arrest"]
---

#  ടീച്ചർമാരുടെ ജോലി ഇതാണോ ....? കോഴിക്കോട്ടെ എംഡിഎംഎ കേസ്; പിടിയിലായ രണ്ടാമത്തെ അധ്യാപിക കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് വടകര പൊലീസ് 

> **Lead Summary:** **കോഴിക്കോട്: ** മരുതോങ്കരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലയായ രണ്ടാമത്തെ അധ്യാപികയായ കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് പോലീസ്. ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് വടകര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

## Article Content

**കോഴിക്കോട്: ** മരുതോങ്കരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലയായ രണ്ടാമത്തെ അധ്യാപികയായ കാവ്യ പണമിടപാടുകളിലെ പ്രധാനകണ്ണിയെന്ന് പോലീസ്. ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് വടകര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഇടപാടുകാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴി ലക്ഷങ്ങളുടെ എം ഡി എം എ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി കീർത്തനയെ ഏതാനും ദിവസങ്ങൾക്കുമുൻപ് പിടികൂടിയിരുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പണമിടപാട് നടത്തിയ മുഖ്യപ്രതിയായ കാവ്യയെ ശനിയാഴ്ച പോലീസ് പിടികൂടിയത്.

കീർത്തനയും ഇപ്പോൾ പിടിയിലായ കാവ്യയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. വളരെ ആസൂത്രിതമായ രീതിയിലായിരുന്നു ഇരുവരുടെയും ലഹരി ഇടപാടുകൾ. ലഹരിമരുന്ന് ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തിയാൽ, ഇവർ ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകും.

തുടർന്ന് ഈ ലൊക്കേഷനിൽ മറ്റൊരു വ്യക്തി എത്തിയാണ് എം.ഡി.എം.എ കൈമാറുന്നത്. അറസ്റ്റിലായ കാവ്യയെ വൈദ്യ പരിശോധനയിക്ക്ശേഷം കോടതിയിൽ ഹാജരാക്കും.

ദിവസങ്ങൾക്കുമുൻപേ ആവിക്കൽ സ്വദേശിയായ സഫുവാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എം.ഡി.എം.എ യുമായി പോലീസും ഡാൻസാഫ് സ്ക്വാഡുംചേർന്ന് പിടികൂടിയിരുന്നു. ഇയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് എത്തിയത്.

കീർത്തനയെ ചോദ്യം ചെയ്ത നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ കാവ്യയിലേക്ക് അന്വേഷണം എത്തിയത്. എസ്.ഐ ഷമീർ, എ.എസ്.ഐമാരായ സിജേഷ്, ഷീന, ഷീബ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374653/maruthonkara-mdma-case-teacher-kavya-arrested)