---
title: "ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ നമ്പർ കൈമാറി പ്രണയത്തിലായി; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ"
english_title: "Venjaramoodu POCSO Case Youth Arrested For Abusing Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374651/venjaramoodu-pocso-case-youth-arrested-minor-girl"
published_at: "2026-07-26T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a655d13080d0_venjaramoodu-pocso-case-youth-arrested-minor-girl.jpg"
keywords: ["Venjaramoodu", "POCSO", "Instagram", "Minor Girl", "Sexual Abuse", "Kerala Police"]
---

# ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ നമ്പർ കൈമാറി പ്രണയത്തിലായി; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സഞ്ജൻ ആണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ ഫോണിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.

## Article Content

**തിരുവനന്തപുരം: **സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സഞ്ജൻ ആണ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ ഫോണിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.

താൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നതാണെന്ന് കുട്ടി വ്യക്തമായി പറഞ്ഞിട്ടും ഇയാൾ ബന്ധം തുടർന്നു. പിന്നീട് ഫോൺ നമ്പർ കൈമാറുകയും ദിവസവും വിളിച്ച് സംസാരിക്കുകയും ചെയ്തു. അതിന് ശേഷം സഞ്ജൻ പെൺകുട്ടിയുടെ വീടിന് സമീപം എത്തുകയും ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവം അധ്യാപകരോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സഞ്ജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374651/venjaramoodu-pocso-case-youth-arrested-minor-girl)