---
title: " മന്ത്രിപുത്രി കൊള്ളാല്ലോ....! ലിഫ്റ്റ് ശരിയാക്കുന്നത് സംബന്ധിച്ച് തർക്കം; ബാങ്ക് മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ"
english_title: "MK Alagiri Daughter Kayalvizhi Assaults SBI Manager Chennai Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374649/kayalvizhi-assaults-sbi-manager-chennai-case"
published_at: "2026-07-26T06:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6557894bec8_kayalvizhi-assaults-sbi-manager-chennai-case.jpg"
keywords: ["Kayalvizhi", "MK Alagiri", "SBI Manager", "Chennai Police", "Bank Assault", "CCTV"]
---

#  മന്ത്രിപുത്രി കൊള്ളാല്ലോ....! ലിഫ്റ്റ് ശരിയാക്കുന്നത് സംബന്ധിച്ച് തർക്കം; ബാങ്ക് മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ

> **Lead Summary:** **ചെന്നൈ: **എസ്ബിഐ ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അടയാറിലെ എസ്ബിഐ ശാഖാ മാനേജരെയാണ് കയൽവിഴി മർദ്ദിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കൊമേഴ്ഷ്യൽ കെട്ടിടത്തിലാണ് എസ്ബിഐ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

## Article Content

**ചെന്നൈ: **എസ്ബിഐ ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എംകെ അളഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. അടയാറിലെ എസ്ബിഐ ശാഖാ മാനേജരെയാണ് കയൽവിഴി മർദ്ദിച്ചത്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കൊമേഴ്ഷ്യൽ കെട്ടിടത്തിലാണ് എസ്ബിഐ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.

കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കണമെന്ന് ബാങ്ക് മാനേജർ കയൽവിഴിയോട് ആവശ്യപ്പെട്ടതാണ് സംഭവത്തിന് കാരണം. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.മറ്റൊരാൾക്കൊപ്പം ഓഫീസിൽ ഇരുന്ന് ബാങ്ക് മാനേജരുമായി സംസാരിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്.

പെട്ടെന്ന് പ്രകോപിതയായ കയൽവിഴി എഴുന്നേറ്റ് മാനേജരുടെ കരണത്ത് അടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവി ക്യാമറയിൽ പൂർണമായും പതിഞ്ഞിട്ടുണ്ട്.ബാങ്ക് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ചീഫ് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്.

സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് നാല് വകുപ്പുകൾ പ്രകാരമാണ് ചെന്നൈ പൊലീസ് കയൽവിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374649/kayalvizhi-assaults-sbi-manager-chennai-case)