---
title: "ഹോസ്റ്റലുകളിലെ 'ലഹരി സപ്ലൈ'; തൃശൂരിൽ കൊറിയർ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് വേട്ട, ജിം ഉടമയും സഹായിയും അറസ്റ്റിൽ"
english_title: "Thrissur Courier Drug Racket Gym Owner Vishnu Arrested College Hostels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374643/thrissur-courier-drug-racket-gym-owner-arrested"
published_at: "2026-07-25T22:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64eaa9ae1c9_thrissur-courier-drug-racket-gym-owner-arrested.jpg"
keywords: ["Thrissur", "Courier Drug Racket", "Vishnu", "College Hostel", "Cannabis", "Narcotics", "Kerala Police"]
---

# ഹോസ്റ്റലുകളിലെ 'ലഹരി സപ്ലൈ'; തൃശൂരിൽ കൊറിയർ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് വേട്ട, ജിം ഉടമയും സഹായിയും അറസ്റ്റിൽ

> **Lead Summary:** **തൃശൂർ: **നഗരത്തിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് കൊറിയർ വഴി കഞ്ചാവും രാസലഹരിയും വിതരണം ചെയ്തിരുന്ന പ്രധാന കണ്ണികൾ പൊലീസിന്റെ പിടിയിലായി. തൃശൂർ കിഴക്കേക്കോട്ടയിൽ ജിംനേഷ്യം നടത്തുന്ന നെടുപുഴ സ്വദേശി വിഷ്ണു, ഇയാളുടെ സഹായിയും ബംഗാൾ സ്വദേശിയുമായ പ്രജുൽ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തൃശൂർ: **നഗരത്തിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് കൊറിയർ വഴി കഞ്ചാവും രാസലഹരിയും വിതരണം ചെയ്തിരുന്ന പ്രധാന കണ്ണികൾ പൊലീസിന്റെ പിടിയിലായി. തൃശൂർ കിഴക്കേക്കോട്ടയിൽ ജിംനേഷ്യം നടത്തുന്ന നെടുപുഴ സ്വദേശി വിഷ്ണു, ഇയാളുടെ സഹായിയും ബംഗാൾ സ്വദേശിയുമായ പ്രജുൽ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രമുഖ ഫിറ്റ്നസ് പരിശീലകൻ കൂടിയായ വിഷ്ണു ഇത് അഞ്ചാം തവണയാണ് ലഹരി കടത്ത് കേസിൽ പിടിയിലാകുന്നത്. നഗരത്തിലെ കോളേജ് ഹോസ്റ്റലുകളിലേക്ക് കൊറിയർ മാർഗ്ഗം വൻതോതിൽ ലഹരിമരുന്നുകൾ എത്തുന്നതായി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതേത്തുടർന്ന് നഗരത്തിലെ പ്രധാന കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിനെ രഹസ്യരീതിയിൽ നിയോഗിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരു കൊറിയർ സ്ഥാപനത്തിൽ പാർസൽ വാങ്ങാനെത്തിയ ബംഗാൾ സ്വദേശി പ്രജുലിനെ പൊലീസ് തടഞ്ഞുവെച്ചു ചോദ്യം ചെയ്യുകയായിരുന്നു.

പ്രജുലിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രധാന ആസൂത്രകനായ വിഷ്ണുവിനെ പൊലീസ് വലയിലാക്കിയത്. പിടിയിലായ ബംഗാൾ സ്വദേശി പ്രജുൽ, മുൻപ് സഹപ്രവർത്തകനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374643/thrissur-courier-drug-racket-gym-owner-arrested)