---
title: "ധർമേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി"
english_title: "Pralhad Joshi New Education Minister Dharmendra Pradhan Resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374630/pralhad-joshi-new-education-minister-dharmendra-pradhan-resigns"
published_at: "2026-07-25T20:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64d0fd90ddc_pralhad-joshi-new-education-minister-dharmendra-pradhan-resigns.jpg"
keywords: ["Pralhad Joshi", "Dharmendra Pradhan", "Education Minister", "Cabinet Reshuffle", "NEET Protest"]
---

# ധർമേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി

> **Lead Summary:** **ന്യൂൽഹി: **രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും.ശക്തമായ സമരത്തെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു രാജ്യവ്യാപക പ്രതിഷേധം. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

## Article Content

**ന്യൂൽഹി: **രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയാകും.ശക്തമായ സമരത്തെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു രാജ്യവ്യാപക പ്രതിഷേധം. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം പാർലമെന്ററി കാര്യ, കൽക്കരി, ഖനി വകുപ്പുകളുടെ ചുമതലയുള്ള പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല നൽകുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളാണ് ജോഷി. ലോക്സഭയിലെ സർക്കാരിന്റെ മുഖ്യ തന്ത്രജ്ഞൻ കൂടിയാണ് അദ്ദേഹം.

ധർമേന്ദ്ര പ്രധാന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, നീറ്റ്, ജെഇഇ പരീക്ഷകളിലെ പരിഷ്കാരങ്ങൾ തുടങ്ങിയ നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായി. പുതിയ മന്ത്രി ചുമതലയേൽക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

വിദ്യാർത്ഥികളുമായും അധ്യാപക സംഘടനകളുമായും മികച്ച ബന്ധം പുലർത്തുന്ന നേതാവാണ് പ്രഹ്ലാദ് ജോഷി. കർണാടകയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് കൂടിയായ അദ്ദേഹം പാർലമെന്റിൽ സർക്കാരിന്റെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി ലഭിക്കുന്നതോടെ കേന്ദ്ര സർക്കാരിന്റെ പ്രധാന വകുപ്പുകളിൽ ഒന്നിന്റെ അധിക ചുമതല കൂടി ജോഷിക്ക് വരും. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374630/pralhad-joshi-new-education-minister-dharmendra-pradhan-resigns)