---
title: "ലൈംഗിക താല്പര്യം പെട്ടെന്ന് കുറഞ്ഞോ? വില്ലൻ തൈറോയ്ഡ് ആകാം; ലക്ഷണങ്ങളും അറിയേണ്ട കാര്യങ്ങളും"
english_title: "Thyroid Problem Low Libido Sexual Health Causes Symptoms Treatment Malayalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374629/thyroid-problem-low-libido-sexual-health-causes-symptoms"
published_at: "2026-07-25T20:30:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64cfec66d42_thyroid-problem-low-libido-sexual-health-causes-symptoms.jpg"
keywords: ["Thyroid", "Sexual Health", "Hypothyroidism", "Hormone Imbalance", "TSH", "Sexual Dysfunction"]
---

# ലൈംഗിക താല്പര്യം പെട്ടെന്ന് കുറഞ്ഞോ? വില്ലൻ തൈറോയ്ഡ് ആകാം; ലക്ഷണങ്ങളും അറിയേണ്ട കാര്യങ്ങളും

> **Lead Summary:** ** ലൈം**ഗികതാൽപര്യം പങ്കാളികൾക്കിടയിൽ കുറയുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സമ്മർദം, പ്രായമാകൽ, പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ, ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനങ്ങൾ ഇവയെല്ലാം ഇതിനു കാരണമാകാം. ഈ കാരണങ്ങൾക്കു പുറമെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നുകൂടി ലൈംഗികതയിലുള്ള താൽപര്യം കുറയാൻ കാരണമാകും. അതാണ് തൈറോയ്ഡ് ഗ്രന്ഥി.

## Article Content

** ലൈം**ഗികതാൽപര്യം പങ്കാളികൾക്കിടയിൽ കുറയുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സമ്മർദം, പ്രായമാകൽ, പങ്കാളികൾ തമ്മിലുള്ള പ്രശ്നങ്ങൾ, ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനങ്ങൾ ഇവയെല്ലാം ഇതിനു കാരണമാകാം. ഈ കാരണങ്ങൾക്കു പുറമെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നുകൂടി ലൈംഗികതയിലുള്ള താൽപര്യം കുറയാൻ കാരണമാകും. അതാണ് തൈറോയ്ഡ് ഗ്രന്ഥി.

കഴുത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന ചെറുതും പൂമ്പാറ്റയുടെ ആകൃതിയിൽ ഉള്ളതുമായ ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. വലുപ്പം കുറവാണെങ്കിലും ശരീരത്തിന്റെ ഉപാപചയപ്രവർത്തനം, ഊർജനില, മനോനില, ഹൃദയമിടിപ്പിന്റെ നിരക്ക്, പ്രത്യുൽപാദന ആരോഗ്യം ഇവയെല്ലാം നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് പ്രധാന പങ്കു വഹിക്കുന്നു.

തൈറോയ്ഡ് ശരിയായ അളവിൽ ഹോർമോണുകളെ ഉൽപാദിപ്പിച്ചില്ലെങ്കിൽ ലൈംഗികാരോഗ്യം ഉൾപ്പെടെ ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും അത് ബാധിക്കും. പെട്ടെന്ന് ലൈംഗികാസക്തി കുറയുകയോ ഉത്തേജനക്കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, യോനീ വരൾച്ച, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സംതൃപ്തി ലഭിക്കായ്ക ഇവയ്‌ക്കെല്ലാം പിന്നിൽ തൈറോയ്ഡ് ആവാം.

**തൈറോയ്ഡിന്റെ പ്രവർത്തനം**

തൈറോക്സിൻ (T4), ട്രൈയോഡോതൈറോനിൻ (T3) എന്നീ രണ്ട് പ്രധാന ഹോർമോണുകളെ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. നമ്മുടെ ശരീര കോശങ്ങൾ ഊർജത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ നിയന്ത്രിക്കുന്നത് ഈ ഹോർമോണുകളാണ്. തലച്ചോറിന്റെ പ്രവർത്തനം, രക്തചംക്രമണം, പേശീബലം പ്രത്യുൽപാദന ഹോർമോണുകൾ, വൈകാരിക സൗഖ്യം എന്നിവയെയും ഈ ഹോർമോണുകൾ സ്വാധീനിക്കുന്നു.

തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദം നിയന്ത്രിക്കുന്നത് മറ്റൊരു ഹോർമോൺ ആയ തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ (TSH) ആണ്. ഇത് തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥി ആണ് ഉൽപാദിപ്പിക്കുന്നത്. എപ്പോഴാണ് തൈറോയ്ഡ് ഹോർമോൺ കൂടുതൽ അല്ലെങ്കിൽ കുറവ് ഉൽപാദിപ്പിക്കേണ്ടത് എന്ന് തൈറോയ്ഡിനോട് പറയുന്ന ഒരു സന്ദേശവാഹകനായി ടിഎസ്എച്ച് പ്രവർത്തിക്കുന്നു. ഈ ഹോർമോണുകളുടെ ചെറിയ അസന്തുലനം പോലും ലൈംഗികതാൽപര്യത്തിലും പ്രകടനത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തും.

**തൈറോയ്ഡ് ലൈംഗികാസക്തിയെ ബാധിക്കുമോ?**

ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും ലൈംഗിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

**ഹൈപ്പോതൈറോയ്ഡിസം**

തൈറോയ്ഡ് വളരെ കുറച്ചു മാത്രം ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ മിക്ക പ്രവർത്തനങ്ങളും ഇതു മൂലം സാവധാനത്തിലാകും.

തുടർച്ചയായ ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, ചർമം വരണ്ടതാകുക, മുടി കൊഴിയുക, മലബന്ധം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം, ചിന്തകൾ സാവധാനത്തിലാകുക ഇവയെല്ലാമാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ. മിക്കവർക്കും വിഷാദവും അനുഭവപ്പെടും. ഇത് ക്രമേണ സൗഖ്യത്തെ (well being)യും ബാധിക്കും.

ഉപാപചയപ്രവർത്തനം, ഊർജനില, പ്രത്യുൽപാദന ആരോഗ്യം ഇവയെല്ലാം നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോൺ പ്രധാന പങ്കു വഹിക്കുന്നതു കൊണ്ട് തൈറോയ്ഡിന്റെ പ്രവർത്തനക്കുറവ്, ലൈംഗികാസക്തി കുറയാൻ കാരണമാകും. ഈ ലക്ഷണങ്ങളെല്ലാം സാവധാനത്തിലാകും കൂടുതൽ വികസിക്കുക. പലപ്പോഴും സമ്മർദം മൂലമോ പ്രായമാകുന്നതു കൊണ്ടോ തിരക്കിട്ട ജീവിതശൈലി കൊണ്ടോ ആകാം ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് പലരും കരുതും.

**ഹൈപ്പോതൈറോയ്ഡിസം**

തൈറോയ്ഡ് ഗ്രന്ഥി അമിതമായ അളവിൽ തൈറോയ്ഡ് ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇതുമൂലം ഉപാപചയപ്രവർത്തനം വേഗത്തിലാകും. ഇതുവഴി ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരുകയും അകാരണമായി ശരീരഭാരം കുറയുകയും ചെയ്യാം. ഉത്കണ്ഠ, അമിതമായി വിയർക്കുക, കൈകൾക്ക് വിറയൽ, സംസാരിക്കാൻ പ്രയാസം, മൂഡ് സ്വിങ്സ് ഇവയും ഉണ്ടാകാം.

ചില ആളുകളിൽ ഊർജം കൂടുതൽ തോന്നാമെങ്കിലും ഹൈപ്പർ തൈറോയ്ഡിസം നീണ്ടു നിൽക്കുന്നത് ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ക്രമേണ ലൈംഗികാസക്തി കുറയാനും ഉത്തേജനം, സെക്ഷ്വൽ പെർഫോമൻസ് ഇവയെ ബാധിക്കുകയും സ്ത്രീകളിലും പുരുഷന്മാരിലും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.

**തൈറോയ്ഡ് ലൈംഗികാസക്തി കുറയ്ക്കുന്നത് എങ്ങനെ?**

തൈറോയ്ഡിന്റെ ആരോഗ്യവും ലൈംഗികപ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം സങ്കീർണമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374629/thyroid-problem-low-libido-sexual-health-causes-symptoms)