---
title: "ഗുരുവായൂരിലേക്കാണോ ...? ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് രീതിയും സമയവും അറിയാം"
english_title: "Guruvayur Temple Free Virtual Queue Online Booking August 4 Kaustubham"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374624/guruvayur-temple-free-virtual-queue-online-booking-august-4"
published_at: "2026-07-25T19:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64c3ffdc402_guruvayur-temple-free-virtual-queue-online-booking-august-4.jpg"
keywords: ["Guruvayur Temple", "Virtual Queue", "Free Darshan", "Online Booking", "Kaustubham Rest House"]
---

# ഗുരുവായൂരിലേക്കാണോ ...? ആഴ്ചയിൽ രണ്ട് ദിനം സൗജന്യ വെർച്വൽ ക്യൂ; ദിവസം 2400 പേർക്ക് ദർശനം, ബുക്കിങ് രീതിയും സമയവും അറിയാം

> **Lead Summary:** **ഗുരുവായൂർ: **ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ഓൺലൈൻ ബുക്കിങ് വഴി സൗജന്യ ദർശനത്തിന് അവസരം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം വെർച്വൽ ക്യൂ സംവിധാനം ഒരുക്കി.ഓഗസ്റ്റ് 4 തിങ്കളാഴ്ച മുതലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.

## Article Content

**ഗുരുവായൂർ: **ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ഓൺലൈൻ ബുക്കിങ് വഴി സൗജന്യ ദർശനത്തിന് അവസരം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം വെർച്വൽ ക്യൂ സംവിധാനം ഒരുക്കി.ഓഗസ്റ്റ് 4 തിങ്കളാഴ്ച മുതലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.

തുടക്കത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമായിരിക്കും സൗജന്യ വെർച്വൽ ക്യൂ. ഓരോ മണിക്കൂറിലും 300 പേർക്ക് വീതം ദർശനത്തിന് പ്രവേശനം നൽകും.ബുക്കിങ് വിവരങ്ങൾസമയ സ്ലോട്ടുകൾ: രാവിലെ 7, 8, 9, 10 മണി; ഉച്ചയ്ക്ക് 12, 1 മണി; വൈകിട്ട് 4, 5 മണി

**ഒരു സ്ലോട്ടിൽ: പരമാവധി 6 പേർക്ക് വരെ ഒരുമിച്ച് ബുക്ക് ചെയ്യാം**

**ബുക്കിങ് വെബ്സൈറ്റ്: **[guruvayurdevaswom.in](http://guruvayurdevaswom.in) ഭക്തരുടെ തിരക്ക് കുറയ്ക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമാണ് ദേവസ്വം ഈ നടപടി സ്വീകരിച്ചത്. നിശ്ചിത സമയത്ത് ബുക്ക് ചെയ്തിട്ടുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ബുക്കിങ് പൂർണമായും സൗജന്യമാണ്. നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് 28ന് തുറക്കും

ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസൗകര്യം ഒരുക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ജൂലൈ 28ന് സമർപ്പിക്കും. രാവിലെ 9ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിക്കും.13.30 കോടി രൂപ ചെലവിലാണ് കെട്ടിടം പൂർണമായും നവീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയായിരുന്നു കരാറുകാർ. ദേവസ്വത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾക്കായിരുന്നു മേൽനോട്ട ചുമതല.

**മുറികളുടെ വിവരങ്ങൾ:**

2 ബെഡ് എസി റൂം - 23 എണ്ണം

2 ബെഡ് നോൺ എസി റൂം - 45 എണ്ണം

3 ബെഡ് നോൺ എസി റൂം - 8 എണ്ണം

4 ബെഡ് നോൺ എസി റൂം - 5 എണ്ണം

6 ബെഡ് നോൺ എസി റൂം - 16 എണ്ണം ആകെ 97 മുറികളാണ് ഉള്ളത്. 50,300 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടെ ഗുരുവായൂർ സന്ദർശിക്കുന്ന ഭക്തർക്ക് താമസത്തിന് കൂടുതൽ സൗകര്യം ലഭിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374624/guruvayur-temple-free-virtual-queue-online-booking-august-4)