---
title: "'വളരെ ചെറുപ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യം'; മകനെ ഓർത്ത് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അഭിജിത്ത് ദീപ്കെയുടെ അമ്മ "
english_title: "Abhijit Deepke Mother Anita Reaction Dharmendra Pradhan Resignation CJPI"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374621/anita-deepke-abhijit-mother-reaction-dharmendra-pradhan-resignation"
published_at: "2026-07-25T19:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64bdc0a4ae1_anita-deepke-abhijit-mother-reaction-dharmendra-pradhan-resignation.jpg"
keywords: ["Anita Deepke", "Abhijit Deepke", "CJPI", "Dharmendra Pradhan", "NEET Protest", "Jantar Mantar"]
---

# 'വളരെ ചെറുപ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യം'; മകനെ ഓർത്ത് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അഭിജിത്ത് ദീപ്കെയുടെ അമ്മ 

> **Lead Summary:** > **ന്യൂഡൽഹി: **"വളരെ ചെറുപ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യം" - ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്കെയുടെ അമ്മസിജെപി സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമര നായകൻ അഭിജിത്ത് ദീപ്കെയുടെ അമ്മ അനിത ദീപ്കെയുടെ വൈകാരിക പ്രതികരണം.

## Article Content

> **ന്യൂഡൽഹി: **"വളരെ ചെറുപ്രായത്തിൽ അവൻ ചെയ്തത് വലിയ കാര്യം" - ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്കെയുടെ അമ്മസിജെപി സമരം അവസാനിപ്പിച്ചതിന് പിന്നാലെ സമര നായകൻ അഭിജിത്ത് ദീപ്കെയുടെ അമ്മ അനിത ദീപ്കെയുടെ വൈകാരിക പ്രതികരണം.

> ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ "അതിയായ സന്തോഷവും അഭിമാനവും" ഉണ്ടെന്ന് അനിത പറഞ്ഞു."വളരെ ചെറുപ്രായത്തിൽ അവൻ ചെയ്തത് വലിയൊരു കാര്യമാണ്" എന്നായിരുന്നു മകനെക്കുറിച്ച് അനിതയുടെ വാക്കുകൾ.

കഴിഞ്ഞ അഞ്ച് ആഴ്ചയായി മകൻ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്ന് അനിത വെളിപ്പെടുത്തി. മകനെ കുറിച്ചുള്ള ആശങ്കയിൽ ഉറങ്ങാനോ ശരിയായി ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. ഭർത്താവിന്റെ അവസ്ഥയും സമാനമായിരുന്നുവെന്നും അനിത കൂട്ടിച്ചേർത്തു.

> "ഞാൻ വളരെ സന്തോഷവതിയാണ്. അതിയായ അഭിമാനമുണ്ട്. പക്ഷേ അവൻ മർദനത്തിന് ഇരയായപ്പോൾ ഭയന്നുപോയി. അവന് എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ആശങ്കയായിരുന്നു. അവർ അവനെ തല്ലി. ഞാൻ ഭയന്നുപോയി" "ഉറങ്ങാൻ കഴിയുന്നില്ല. പുലർച്ചെ മൂന്ന് മണിക്കും നാലു മണിക്കും ഉറക്കമില്ലാതെ എഴുന്നേറ്റിരുന്നു.

> ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേർക്കും കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കഴിഞ്ഞ ജൂൺ 7 മുതൽ വീട്ടിൽ എന്തെങ്കിലും ചെയ്യുന്നതായി തോന്നിയിട്ടേയില്ല" - തന്റെയും ഭർത്താവിന്റെയും അവസ്ഥ അനിത വിവരിച്ചു.എന്നാൽ ഇപ്പോൾ എന്തിനായാണോ ഇറങ്ങിത്തിരിച്ചത് ആ ലക്ഷ്യം മകൻ നേടിയതിൽ വലിയ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

നീറ്റ് ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ 30 ദിവസത്തോളം അഭിജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. പൊലീസ് ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും ഉണ്ടായിട്ടും പിന്നോട്ട് പോകാത്ത സമരമാണ് ഒടുവിൽ വിജയിച്ചത്. മകന്റെ ആരോഗ്യവും സമരത്തിന്റെ ഭാവിയും സംബന്ധിച്ച് ആശങ്കയിലായിരുന്ന അമ്മയ്ക്ക്, ഇപ്പോൾ സമരം അവസാനിച്ചതും ആവശ്യം സാധിച്ചതും വലിയ ആശ്വാസമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374621/anita-deepke-abhijit-mother-reaction-dharmendra-pradhan-resignation)