---
title: "'ഒന്നുറങ്ങാൻ പോകുകയാണ്, കുറച്ച് കഴിഞ്ഞ് കാണാം'; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്‌കെയുടെ പോസ്റ്റ്"
english_title: "Abhijit Deepke CJPI Dharmendra Pradhan Resignation NEET Protest Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374620/abhijit-deepke-dharmendra-pradhan-resignation-cjpi-protest"
published_at: "2026-07-25T19:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64bc331e48a_abhijit-deepke-dharmendra-pradhan-resignation-cjpi-protest.jpg"
keywords: ["Abhijit Deepke", "CJPI", "Dharmendra Pradhan", "NEET Protest", "Jantar Mantar", "Student Protest"]
---

# 'ഒന്നുറങ്ങാൻ പോകുകയാണ്, കുറച്ച് കഴിഞ്ഞ് കാണാം'; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്‌കെയുടെ പോസ്റ്റ്

> **Lead Summary:** > **ന്യൂഡൽഹി: ** "ഒന്നുറങ്ങട്ടെ" - ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി നേതാവ് അഭിജിത്ത് ദീപ്കെയുടെ പോസ്റ്റ്കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രധാന ആവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സിജെപി.

## Article Content

> **ന്യൂഡൽഹി: ** "ഒന്നുറങ്ങട്ടെ" - ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി നേതാവ് അഭിജിത്ത് ദീപ്കെയുടെ പോസ്റ്റ്കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രധാന ആവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സിജെപി.

> സമരത്തിന് നേതൃത്വം നൽകിയ അഭിജിത്ത് ദീപ്കെ എക്സിൽ കുറിച്ചത് "ഒന്നുറങ്ങാൻ പോകുകയാണ്, കുറച്ച് കഴിഞ്ഞ് കാണാം" എന്നാണ്. മുപ്പതുകാരനായ അഭിജിത്തിന് ശനിയാഴ്ച രാവിലെ ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യം മോശമായിട്ടും അദ്ദേഹം സമരത്തിന് മുൻപന്തിയിൽ നിന്നു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് മൺസൂൺ സമ്മേളനം നടക്കുന്ന പാർലമെന്റിലേക്ക് സിജെപി നേതൃത്വത്തിൽ മാർച്ച് നടത്തി.

പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചതോടെ സമരം കൂടുതൽ ശക്തമായി. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.സമ്മർദ്ദം ശക്തമായതോടെ നീറ്റ് പരീക്ഷാ ചോർച്ചയിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു.

എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന നിലപാടിൽ സിജെപി ഉറച്ചുനിന്നു.തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ട് ഘട്ടങ്ങളായി സർക്കാർ സിജെപി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചർച്ച നടക്കാനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ പെട്ടെന്ന് രാജിവെച്ചത്.രാജി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ.പി നദ്ദ എന്നിവരുമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.

> വിദ്യാർത്ഥികളുടെ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതോടെ സമരം അവസാനിപ്പിച്ചു."നമ്മൾ അത് നേടി" എന്നായിരുന്നു രാജി വാർത്ത കേട്ടപ്പോൾ അഭിജിത്ത് ദീപ്കെയുടെ ആദ്യ പ്രതികരണം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ജന്തർ മന്തറിൽ ആയിരത്തോളം യുവാക്കളാണ് തമ്പടിച്ചിരുന്നത്. രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ ജന്തർ മന്തറിൽ അഹ്ലാദ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374620/abhijit-deepke-dharmendra-pradhan-resignation-cjpi-protest)