---
title: "  'ബിജെപി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാണ് ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വിജയം' - എം.എ ബേബി"
english_title: "MA Baby On NEET Paper Leak: Dharmendra Pradhan Resignation Is Victory Of Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374614/ma-baby-neet-protest-dharmendra-pradhan-resignation"
published_at: "2026-07-25T18:10:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64af1a1197c_ma-baby-neet-protest-dharmendra-pradhan-resignation.jpg"
keywords: ["NEET Paper Leak", "Dharmendra Pradhan", "MA Baby", "Student Protest", "Education Minister", "BJP", "Rahul Gandhi", "Supreme Court"]
---

#   'ബിജെപി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാണ് ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വിജയം' - എം.എ ബേബി

> **Lead Summary:** ** **നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ ശക്തമായ യുവജന പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് സമരത്തിന്റെ വലിയൊരു ഘട്ടത്തിന്റെ വിജയമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി.

## Article Content

** **നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ ശക്തമായ യുവജന പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് സമരത്തിന്റെ വലിയൊരു ഘട്ടത്തിന്റെ വിജയമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി.

വിദ്യാർത്ഥികളും യുവാക്കളും പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി അണിനിരന്ന ഈ സമരം ജനങ്ങളുടെ ഇടപെടലിന്റെ മികച്ച വിജയമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമരത്തിന് തുടക്കം മുതൽ ഇടതുപക്ഷം ശക്തമായ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ ഐതിഹാസിക സമര വിജയം പോലെ അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിതെന്ന് എം.എ ബേബി വിശേഷിപ്പിച്ചു. ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ നരേന്ദ്ര മോദി സർക്കാർ അവസാനം വരെ ശ്രമിച്ചുവെന്നും എന്നാൽ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗം മുഴുവൻ അദ്ദേഹം തകർത്തുകളഞ്ഞു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമരത്തിന് നേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് ഉണ്ടായത്. ലാത്തിയിൽ ഇരുമ്പാണി അടിച്ചു വെച്ച് കുട്ടികളെ അടിച്ചതടക്കമുള്ള പൊലീസിന്റെയും സർക്കാരിന്റെ ഗുണ്ടകളുടെയും അതിക്രമങ്ങൾ സുപ്രീം കോടതി മുൻ ജസ്റ്റിസ് ഗോപാൽ ഗൗഡ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമാണ് ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് നേതൃത്വം നൽകിയവരെ അനുമോദിച്ച അദ്ദേഹം, ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രഗത്ഭ വ്യക്തിത്വങ്ങൾക്ക് നന്ദിയും അറിയിച്ചു. രാഹുൽ ഗാന്ധി ജന്തർമന്ദിറിലെ സമരവേദിയിൽ എത്താൻ വൈകിയെങ്കിലും, വൈകിയാണെങ്കിലും അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയത് സ്വാഗതാർഹമാണെന്നും എം.എ ബേബി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374614/ma-baby-neet-protest-dharmendra-pradhan-resignation)