---
title: "പഴയ പക തീർത്തത് ചോരയിൽ...!  കുറ്റിപ്പുറത്ത്  ജയിൽ മോചിതരായ സഹോദരങ്ങൾ അമ്മാവനെ കുത്തിക്കൊന്നു, പ്രതികൾ അറസ്റ്റിൽ   "
english_title: "Kuttippuram Murder: Uncle Stabbed To Death By Nephews In Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374609/kuttippuram-murder-uncle-stabbed-nephews-malappuram-"
published_at: "2026-07-25T17:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64a87201141_kuttippuram-murder-uncle-stabbed-nephews-malappuram.jpg"
keywords: ["Kuttippuram Murder", "Malappuram Crime", "Family Dispute", "Kerala News", "Valanchery Police"]
---

# പഴയ പക തീർത്തത് ചോരയിൽ...!  കുറ്റിപ്പുറത്ത്  ജയിൽ മോചിതരായ സഹോദരങ്ങൾ അമ്മാവനെ കുത്തിക്കൊന്നു, പ്രതികൾ അറസ്റ്റിൽ   

> **Lead Summary:** **കുറ്റിപ്പുറം: **കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ മരുമക്കൾ ചേർന്ന് അമ്മാവനെ കുത്തിക്കൊന്നു. ആതവനാട് കൂടശ്ശേരിപാറയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കുറ്റിപ്പുറം: **കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ മരുമക്കൾ ചേർന്ന് അമ്മാവനെ കുത്തിക്കൊന്നു. ആതവനാട് കൂടശ്ശേരിപാറയിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇയാളുടെ സഹോദരിയുടെ മക്കളായ സൈനുൽ ആബിദ്, സക്കിർ ഹുസൈൻ, സൽമാൻ എന്നിവരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10.30-ഓടെയായിരുന്നു ആക്രമണം. മുസ്തഫയെയും സഹോദരൻ അബ്ദുള്ളയെയും ഇല്ലായ്മ ചെയ്യാൻ പ്രതികൾ കൃത്യമായ പ്ലാൻ തയ്യാറാക്കിയാണ് എത്തിയത്.

മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ, ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുവഴ്ത്തുകയായിരുന്നു. തുടർന്ന് ബൈക്കിന് തീയിട്ട ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ അബ്ദുള്ള ചികിത്സയിലാണ്.

കുടുംബവഴക്കിനെ തുടർന്ന് ഇവർ തമ്മിൽ നേരത്തെയും നിരവധി തർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. മുസ്തഫയെ ആക്രമിച്ച മുൻ കേസിൽ പ്രതികളായിരുന്ന സഹോദരങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംഭവസ്ഥലത്ത് എത്തിയ വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374609/kuttippuram-murder-uncle-stabbed-nephews-malappuram-)