---
title: "ലൈംഗികാതിക്രമണ പരാതി: പശ്ചിമബംഗാളിൽ അധ്യാപകന് ചെരുപ്പുമാലയും മുട്ടയേറും"
english_title: "Guest Lecturer Arrested For Harassing Student In Gobardanga College Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374608/gobardanga-college-lecturer-arrested-harassment"
published_at: "2026-07-25T17:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64a43b167e8_gobardanga-college-lecturer-arrested-harassment.jpg"
keywords: ["Latest News", "Kolkata Crime", "Student Protest", "Sexual Harassment", "West Bengal"]
---

# ലൈംഗികാതിക്രമണ പരാതി: പശ്ചിമബംഗാളിൽ അധ്യാപകന് ചെരുപ്പുമാലയും മുട്ടയേറും

> **Lead Summary:** **കൊൽക്കത്ത: [ **സൗജന്യ ട്യൂഷൻ വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത ഗസ്റ്റ് ലക്ചർക്കെതിരെ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം. പശ്ചിമബംഗാളിലെ ഗോബർഡാംഗ ഹിന്ദു കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചറായ സന്ദീപ് ദത്തയെയാണ് വിദ്യാർഥികൾ ക്യാമ്പസ്സിലൂടെ ചെരുപ്പുമാല അണിയിച്ചും മുട്ടയെറിഞ്ഞും ചൂലുകൊണ്ട് അടിച്ചും നടത്തിച്ചത്.

## Article Content

**കൊൽക്കത്ത: [ **സൗജന്യ ട്യൂഷൻ വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത ഗസ്റ്റ് ലക്ചർക്കെതിരെ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം. പശ്ചിമബംഗാളിലെ ഗോബർഡാംഗ ഹിന്ദു കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചറായ സന്ദീപ് ദത്തയെയാണ് വിദ്യാർഥികൾ ക്യാമ്പസ്സിലൂടെ ചെരുപ്പുമാല അണിയിച്ചും മുട്ടയെറിഞ്ഞും ചൂലുകൊണ്ട് അടിച്ചും നടത്തിച്ചത്.

ക്ലാസ്സിലെ പഠനംകൊണ്ട് സംതൃപ്തയാണെന്നും ട്യൂഷൻ ആവശ്യമില്ലെന്നും വിദ്യാർഥിനി വ്യക്തമാക്കിയെങ്കിലും അധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. സ്വകാര്യ ട്യൂഷന് വരാൻ വിസമ്മതിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.

അധ്യാപകന്റെ നിരന്തരമായ ശല്യപ്പെടുത്തൽ മൂലം വിദ്യാർഥിനി വിഷയം മുതിർന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥികൾ കൂട്ടത്തോടെയെത്തി അധ്യാപകനെ ചോദ്യം ചെയ്യുകയും പരസ്യമായി പ്രതിഷേധിക്കുകയുമായിരുന്നു.

എവിടെ വേണമെങ്കിലും പരാതി കൊടുത്തോളൂ എന്നും, തന്നെയാരും ഒന്നും ചെയ്യില്ലെന്നും അധ്യാപകൻ മറ്റ് വിദ്യാർഥിനികളോടും ധാർഷ്ട്യത്തോടെ പറഞ്ഞിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികൾ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗോബർഡാംഗ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും, അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374608/gobardanga-college-lecturer-arrested-harassment)