---
title: " 'വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന് നന്ദി, യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകൾ കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ’; രാജിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്രം"
english_title: "Kiren Rijiju Hails Dharmendra Pradhan After Resignation As Education Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374602/kiren-rijiju-dharmendra-pradhan-resignation-thanks-education-minister"
published_at: "2026-07-25T17:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64a01f6d49e_kiren-rijiju-dharmendra-pradhan-resignation-thanks-education-minister.jpg"
keywords: ["Latest News", "Dharmendra Pradhan", "Kiren Rijiju", "Education Minister Resignation", "Modi Government", "BJP"]
---

#  'വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന് നന്ദി, യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകൾ കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ’; രാജിയ്ക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കേന്ദ്രം

> **Lead Summary:** ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രംഗത്തെത്തി.കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നൽകിയ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

## Article Content

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ രംഗത്തെത്തി.കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നൽകിയ വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ധർമേന്ദ്ര പ്രധാന് പൂർണ പിന്തുണ അർപ്പിച്ച റിജിജു, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി.

> "യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകൾ കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണ്. ധർമേന്ദ്ര പ്രധാന്റെ പൊതുജീവിതവും വിദ്യാർത്ഥി ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളും ഇതിന് ഏറ്റവും വലിയ തെളിവാണ്" എന്ന് അദ്ദേഹം പറഞ്ഞു.

> കേന്ദ്ര മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച കിരൺ റിജിജു, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിലും ദശലക്ഷക്കണക്കിന് യുവ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും ധർമേന്ദ്ര പ്രധാൻ കാണിച്ച ആത്മാർത്ഥത താൻ നേരിട്ട് കണ്ടതാണെന്ന് വ്യക്തമാക്കി."

> വിദ്യാഭ്യാസം പോലെ അതീവ പ്രാധാന്യമുള്ള ഒരു വകുപ്പിനെ നയിക്കാൻ വലിയ നിശ്ചയദാർഢ്യം ആവശ്യമാണ്. ധൈര്യത്തോടും വ്യക്തമായ ദീർഘവീക്ഷണത്തോടും കൂടിയാണ് അദ്ദേഹം ആ ഉത്തരവാദിത്തം നിർവഹിച്ചത്" എന്നും റിജിജു കൂട്ടിച്ചേർത്തു.

രാജ്യത്തിന് നൽകിയ സേവനങ്ങൾക്കും കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം, ഇതേ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും രാജ്യത്തെ സേവിക്കുന്നത് തുടരാൻ ധർമേന്ദ്ര പ്രധാന് ആശംസകൾ നേരുകയും ചെയ്തു.

സിജെപി വിഷയത്തിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374602/kiren-rijiju-dharmendra-pradhan-resignation-thanks-education-minister)