---
title: "സദ്യയിലെ സ്റ്റാർ ഇനി വീട്ടിൽ തയാറാക്കൂ; കിടിലൻ രുചിയിൽ പാൽ അട പ്രഥമൻ റെസിപ്പി"
english_title: "Easy Paal Ada Pradhaman Recipe Onam Sadhya Quick Dessert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374595/easy-paal-ada-pradhaman-recipe-onam-sadhya-malayalam"
published_at: "2026-07-25T16:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649d6429b8e_easy-paal-ada-pradhaman-recipe-onam-sadhya-malayalam.jpg"
keywords: ["Cookery", "Paal Ada Pradhaman", "Onam Recipe", "Easy Dessert", "Malayalam Recipe"]
---

# സദ്യയിലെ സ്റ്റാർ ഇനി വീട്ടിൽ തയാറാക്കൂ; കിടിലൻ രുചിയിൽ പാൽ അട പ്രഥമൻ റെസിപ്പി

> **Lead Summary:** **[**ഓണസദ്യയുടെയും ഏത് വിശേഷ ദിവസങ്ങളുടെയും പ്രധാന ആകർഷണമാണ് രുചികരമായ പാൽ അട പ്രഥമൻ. മണിക്കൂറുകളോളം പായസം കുറുക്കിയെടുക്കേണ്ട ബുദ്ധിമുട്ടില്ലാതെ, വളരെ എളുപ്പത്തിൽ മികച്ച രുചിയിൽ പാൽ അട പ്രഥമൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[**ഓണസദ്യയുടെയും ഏത് വിശേഷ ദിവസങ്ങളുടെയും പ്രധാന ആകർഷണമാണ് രുചികരമായ പാൽ അട പ്രഥമൻ. മണിക്കൂറുകളോളം പായസം കുറുക്കിയെടുക്കേണ്ട ബുദ്ധിമുട്ടില്ലാതെ, വളരെ എളുപ്പത്തിൽ മികച്ച രുചിയിൽ പാൽ അട പ്രഥമൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

പാൽപ്പൊടി അട - 1 കപ്പ്

പാൽ - 1.5 ലിറ്റർ

പഞ്ചസാര - 1.5 കപ്പ് (മധുരത്തിന് അനുസരിച്ച് മാറ്റം വരുത്താം)

നെയ്യ് - 2 വലിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് - 1 ചെറിയ സ്പൂൺ

അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

ആദ്യം പാത്രത്തിൽ വെള്ളം തിളപ്പിച്ച് അട വേവിച്ചെടുത്ത് പശപശപ്പ് മാറ്റാനായി തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വെക്കുക. ശേഷം കട്ടിയുള്ള പാത്രത്തിൽ ഒന്നര ലിറ്റർ പാൽ ഒഴിച്ച് പകുതിയായി വറ്റുന്നതുവരെ നന്നായി കുറുക്കിയെടുക്കുക.

പാൽ കുറുകി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന അടയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒടുവിൽ നെയ്യിൽ വറുത്തുവെച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്താൽ അടിപൊളി രുചിയിൽ മണമുള്ള പാൽ അട പ്രഥമൻ തയ്യാർ. ഇത് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374595/easy-paal-ada-pradhaman-recipe-onam-sadhya-malayalam)