---
title: "കർക്കിടക വാവ് മറന്നോ...? പിതൃക്കൾക്ക് ആത്മശാന്തിയേകാൻ ബലിയിടാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ..."
english_title: "Karkidaka Vavu 2026 Bali Tharpanam Rituals Important Centres Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374586/karkidaka-vavu-2026-bali-tharpanam-centres-rituals"
published_at: "2026-07-25T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6497af06921_karkidaka-vavu-2026-bali-tharpanam-centres-rituals.jpg"
keywords: ["Karkidaka Vavu", "Bali Tharpanam", "Pitru Karma", "Kerala Temples", "Amavasya"]
---

# കർക്കിടക വാവ് മറന്നോ...? പിതൃക്കൾക്ക് ആത്മശാന്തിയേകാൻ ബലിയിടാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ...

> **Lead Summary:** **കോഴിക്കോട് : ** ഹിന്ദു വിശ്വാസപ്രകാരം പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നതിനുള്ള പ്രധാന ദിവസങ്ങളിലൊന്നാണ് കർക്കിടക വാവ്. കർക്കിടക മാസത്തിലെ അമാവാസി ദിനത്തിലാണ് കർക്കിടക വാവ് ആചരിക്കുന്നത്. കേരളത്തിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിലും നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസം ബലിതർപ്പണം നടത്തുന്നത്.

## Article Content

**കോഴിക്കോട് : ** ഹിന്ദു വിശ്വാസപ്രകാരം പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നതിനുള്ള പ്രധാന ദിവസങ്ങളിലൊന്നാണ് കർക്കിടക വാവ്. കർക്കിടക മാസത്തിലെ അമാവാസി ദിനത്തിലാണ് കർക്കിടക വാവ് ആചരിക്കുന്നത്. കേരളത്തിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിലും നദീതീരങ്ങളിലും കടൽത്തീരങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസം ബലിതർപ്പണം നടത്തുന്നത്.

ഈ വർഷത്തെ (2026) കർക്കിടക വാവ് ഓഗസ്റ്റ് 12, ബുധനാഴ്ച (1101 കർക്കിടകം 27) ആണ് വരുന്നത്. ബലിതർപ്പണ ചടങ്ങുകൾക്കുള്ള വ്രതം ഇതിന് തലേദിവസം (ഓഗസ്റ്റ് 11 ചൊവ്വാഴ്ച) ഒരിക്കലോടെ ആരംഭിക്കും.

വിശ്വാസം അനുസരിച്ച് മരിച്ചുപോയ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമം ആണ് ബലിയിടൽ. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

**വ്രതനിയമങ്ങൾ ശ്രദ്ധിക്കാം**

**പ്രധാന തർപ്പണ കേന്ദ്രങ്ങൾ**

സംസ്ഥാനത്തുടനീളമുള്ള പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ-മലബാർ ദേവസ്വം ബോർഡുകളും പ്രാദേശിക സമിതികളും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, പാപനാശം കടപ്പുറം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശിനി, കോഴിക്കോട് വരക്കൽ കടപ്പുറം എന്നിവടങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പൂജകളും ബലിതർപ്പണ ചടങ്ങുകളും നടക്കും.

**ബലിതർപ്പണത്തിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374586/karkidaka-vavu-2026-bali-tharpanam-centres-rituals)