---
title: "ആപ്പിൾ പ്രേമികൾക്ക് ഷോക്ക്! ഐഫോൺ 17 വില കുത്തനെ കൂട്ടുന്നു; പുതിയ നിരക്ക് ഞെട്ടിക്കുന്നത്"
english_title: "iPhone 17 Price Hike In India: Apple To Increase Price By Rs 12000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374582/iphone-17-price-hike-india-apple-increase-12000"
published_at: "2026-07-25T16:20:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6494f2cf745_iphone-17-price-hike-india-apple-increase-12000.jpg"
keywords: ["iPhone 17", "Apple India", "iPhone Price Hike", "iPhone 17 Pro", "iPhone 17 Pro Max", "Tech News India", "Apple Products Price"]
---

# ആപ്പിൾ പ്രേമികൾക്ക് ഷോക്ക്! ഐഫോൺ 17 വില കുത്തനെ കൂട്ടുന്നു; പുതിയ നിരക്ക് ഞെട്ടിക്കുന്നത്

> **Lead Summary:** ** **ആപ്പിൾ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് ഐഫോൺ പ്രേമികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ ഐഫോൺ 17 സീരീസിന്റെ വില വർധിക്കാൻ സാധ്യത. അടുത്ത വാരാന്ത്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുന്ന പുതിയ സ്റ്റോക്കുകൾക്ക് വില കൂട്ടുമെന്നാണ് സാങ്കേതിക രംഗത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

** **ആപ്പിൾ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് ഐഫോൺ പ്രേമികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ ഐഫോൺ 17 സീരീസിന്റെ വില വർധിക്കാൻ സാധ്യത. അടുത്ത വാരാന്ത്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുന്ന പുതിയ സ്റ്റോക്കുകൾക്ക് വില കൂട്ടുമെന്നാണ് സാങ്കേതിക രംഗത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം ഐപാഡ്, മാക്, മാക്ബുക്ക്, ആപ്പിൾ ടിവി, ഹോംപോഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ആപ്പിൾ ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നു. അന്ന് 5,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയായിരുന്നു വർധന. എന്നാൽ ഐഫോൺ ലൈനപ്പ്, ആപ്പിൾ വാച്ച്, എയർപോഡുകൾ എന്നിവയുടെ വിലയിൽ അന്ന് മാറ്റമുണ്ടായിരുന്നില്ല. ഇപ്പോൾ ടെക് ഇൻഫ്ലുവൻസർ അഭിഷേക് യാദവ് എക്സിൽ പങ്കുവെച്ച പോസ്റ്റ് പ്രകാരം, ഐഫോൺ സീരീസിനും വില വർധന ബാധിക്കും.

വില വർധനയുടെ കണക്കുകൾ പ്രകാരം, സാധാരണ ഐഫോൺ 17 256GB ബേസ് വേരിയന്റിന് 12,000 രൂപയുടെ വർധനയാണ് ഉണ്ടാകുക. നിലവിൽ 82,900 രൂപയ്ക്ക് ലഭിക്കുന്ന ഈ മോഡൽ പുതിയ വിലനിർണയപ്രകാരം 94,990 രൂപയാകും. അതുപോലെ 512GB സ്റ്റോറേജുള്ള മോഡലിന്റെ വില 1,02,900 രൂപയിൽ നിന്ന് 1,10,000 രൂപ കടക്കാനും സാധ്യതയുണ്ട്.

ഇതേ സീരിസിലെ പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോയ്ക്കും ഐഫോൺ 17 പ്രോ മാക്സ്നും വില വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വാരാന്ത്യത്തോടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമ്പോൾ പുതുക്കിയ വില നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374582/iphone-17-price-hike-india-apple-increase-12000)