---
title: "ഇതുവരെ ഉണ്ടാക്കിയില്ലേ? മുത്തശ്ശിമാരുടെ കൈപ്പുണ്യത്തിൽ ഒരു കർക്കടക പലഹാരം; എള്ളും അവിലും തയ്യാറാക്കാം "
english_title: "Karkidakam Special Ellum Avalum Recipe: Health Benefits And How To Make"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374577/karkidakam-ellum-avalum-recipe-health-benefits"
published_at: "2026-07-25T16:08:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a649227eb17f_karkidakam-ellum-avalum-recipe-health-benefits.jpg"
keywords: ["Karkidakam", "Ellum Avalum", "Ayurvedic Food", "Sesame Jaggery Balls", "Kerala Kitchen"]
---

# ഇതുവരെ ഉണ്ടാക്കിയില്ലേ? മുത്തശ്ശിമാരുടെ കൈപ്പുണ്യത്തിൽ ഒരു കർക്കടക പലഹാരം; എള്ളും അവിലും തയ്യാറാക്കാം 

> **Lead Summary:** **** കർക്കടകമാസം പിറന്നതോടെ കേരളത്തിൽ പരമ്പരാഗത പലഹാരങ്ങളുടെ സുഗന്ധം വീടുകളിൽ നിറയുകയാണ്. കർക്കടക രാവുകളിൽ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ മുത്തശ്ശിമാർ തയ്യാറാക്കി നൽകിയിരുന്ന പ്രധാനപ്പെട്ട ഒരു വിഭവമാണ് എള്ളും അവിലും.

## Article Content

**** കർക്കടകമാസം പിറന്നതോടെ കേരളത്തിൽ പരമ്പരാഗത പലഹാരങ്ങളുടെ സുഗന്ധം വീടുകളിൽ നിറയുകയാണ്. കർക്കടക രാവുകളിൽ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ മുത്തശ്ശിമാർ തയ്യാറാക്കി നൽകിയിരുന്ന പ്രധാനപ്പെട്ട ഒരു വിഭവമാണ് എള്ളും അവിലും.

ഔഷധമൂല്യം ഏറെയുള്ള എള്ളും അവിലും ശർക്കരയും ചേർത്ത് തയ്യാറാക്കുന്ന ഈ പരമ്പരാഗത പലഹാരം കർക്കടക മാസത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ശരീരത്തിന് കരുത്തും പ്രതിരോധശേഷിയും നൽകാൻ മികച്ച ഈ പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

അവൽ - 1 കപ്പ്

എള്ള് - 1/2 കപ്പ്

ശർക്കര - 3/4 കപ്പ് (ചെറിയ പാനി കാച്ചാൻ പാകത്തിന്)

തേങ്ങ ചിരകിയത് - 1/2 കപ്പ്

ഏലക്കാപൊടി - 1 ടീസ്പൂൺ

നെയ്യ് - 1 അല്ലെങ്കിൽ 2 ടേബിൾസ്പൂൺ

വെള്ളം - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

ആദ്യം പാൻ ചൂടാക്കി അതിലേക്ക് അവൽ ചേർത്ത് മൊരിഞ്ഞു വരുന്നത് വരെ (ഒരു ചെറിയ ക്രഞ്ച് ലഭിക്കുന്നത് വരെ) മീഡിയം തീയിൽ വറുത്തെടുത്ത ശേഷം മാറ്റി വെക്കുക. ശേഷം അതേ പാനിൽ എള്ള് ചേർത്ത് അത് ചെറുതായി പൊട്ടുന്നത് വരെ വറുത്തെടുക്കുക (കരിഞ്ഞുപോകാതെ ശ്രദ്ധിക്കുക). ഇതും മാറ്റി വെക്കുക.

പിന്നീട് ഒരു പാത്രത്തിൽ ശർക്കരയും അൽപ്പം വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. ശർക്കര പാനി പാവു പരുവമാകുന്നതാണ് (തൊട്ടാൽ ചെറുതായി പിട്ല്‍ കിട്ടുന്ന പരുവം) മികച്ചത്. വറുത്തു വെച്ച അവൽ, എള്ള്, ചിരകിയ തേങ്ങ, ഏലക്കാപൊടി എന്നിവ തയ്യാറാക്കി വെച്ച ശർക്കര പാനിയിലേക്ക് ചേർക്കുക.

ഇതിലേക്ക് അൽപ്പം നെയ്യ് കൂടി ചേർത്ത് തീ അണച്ച ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. കൈയിൽ അൽപ്പം നെയ്യോ വെള്ളമോ പുരട്ടി, ഈ മിശ്രിതം ചൂടോടെ തന്നെ ചെറിയ ഉണ്ടകളായി ഉരുട്ടി എടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374577/karkidakam-ellum-avalum-recipe-health-benefits)