---
title: "വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ശക്തി; ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻ"
english_title: "Dharmendra Pradhan Resigns Over NEET Issue Citing National Interest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374569/dharmendra-pradhan-resigns-neet-national-interest"
published_at: "2026-07-25T15:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a648abae0d51_dharmendra-pradhan-resigns-neet-national-interest.jpg"
keywords: ["Latest News", "Dharmendra Pradhan", "NEET", "Education Minister", "Jantar Mantar Protest"]
---

# വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ശക്തി; ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻ

> **Lead Summary:** **ന്യൂഡൽഹി: [** ജന്തർമന്തറിലെ പ്രതിഷേധങ്ങളും രാജ്യവ്യാപകമായ സംഭവവികാസങ്ങളും കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം ഒഴിഞ്ഞു. ദേശീയതാത്പര്യം മുൻനിർത്തിയാണ് രാജിയെന്നും, ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. രണ്ട് പേജുള്ള രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്.

## Article Content

**ന്യൂഡൽഹി: [** ജന്തർമന്തറിലെ പ്രതിഷേധങ്ങളും രാജ്യവ്യാപകമായ സംഭവവികാസങ്ങളും കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ സ്ഥാനം ഒഴിഞ്ഞു. ദേശീയതാത്പര്യം മുൻനിർത്തിയാണ് രാജിയെന്നും, ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. രണ്ട് പേജുള്ള രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്.

രാജ്യവിരുദ്ധ ശക്തികൾ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കരുതെന്നും, രാജ്യത്തിന്റെ ഐക്യം തകരാൻ പാടില്ലെന്നുമാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കുറിച്ചു. വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങിപ്പോകരുതെന്ന് കരുതിയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മേയ് മൂന്നിലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്ന ഘട്ടത്തിൽത്തന്നെ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുകയും കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിക്കുകയും, അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.) സംവിധാനത്തിലേക്ക് മാറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, നീറ്റ് വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളാണ് നടന്നു വന്നത്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി ആശയക്കുഴപ്പത്തിലാകാൻ ഇടയാക്കരുത് എന്ന കരുതലോടുകൂടിയാണ് താൻ പദവി ഒഴിയുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും പ്രധാനമന്ത്രിയോട് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374569/dharmendra-pradhan-resigns-neet-national-interest)