---
title: "ബിരുദമുണ്ടോ? അരലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലി നേടാം; എത്രയും വേ​ഗം അപേക്ഷിച്ചോളൂ"
english_title: "RRB Section Controller Recruitment 2026 | 119 Vacancies, 55400 Salary, Apply Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374555/rrb-section-controller-recruitment-2026-119-vacancies-apply-online"
published_at: "2026-07-25T14:57:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64822c04d67_rrb-section-controller-recruitment-2026-119-vacancies-apply-online.jpg"
keywords: ["Latest News", "RRB Recruitment 2026", "Railway Jobs Kerala", "Section Controller Vacancy", "Government Jobs India"]
---

# ബിരുദമുണ്ടോ? അരലക്ഷം രൂപയിലധികം ശമ്പളമുള്ള ജോലി നേടാം; എത്രയും വേ​ഗം അപേക്ഷിച്ചോളൂ

> **Lead Summary:** ബിരുദമുള്ള യുവാക്കൾക്ക് റെയിൽവേയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള സുവർണാവസരം. വിവിധ റെയിൽവേ സോണുകളിലായി 119 സെക്ഷൻ കൺട്രോൾ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

## Article Content

ബിരുദമുള്ള യുവാക്കൾക്ക് റെയിൽവേയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനുള്ള സുവർണാവസരം. വിവിധ റെയിൽവേ സോണുകളിലായി 119 സെക്ഷൻ കൺട്രോൾ തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഈ തസ്തികയിലെ അടിസ്ഥാന ശമ്പളം 55,400 രൂപയാണ്. അലവൻസുകൾ കൂടി ചേരുമ്പോൾ മാസം അരലക്ഷത്തിലധികം ശമ്പളം ലഭിക്കും. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് നഷ്ടപ്പെടുത്താൻ പറ്റാത്ത അവസരമാണിത്.

**കേരളത്തിൽ 4 ഒഴിവുകൾ**

119 ഒഴിവുകളിൽ കേരളത്തിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 4 ഒഴിവുകളുണ്ട്. തെക്കൻ റെയിൽവേയുടെ കീഴിലാണ് ഈ നിയമനം.

**യോഗ്യതയും പ്രായപരിധിയും**

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകരുടെ പ്രായപരിധി 20 മുതൽ 33 വയസ് വരെയാണ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരം ഇളവ് ലഭിക്കും.

**അപേക്ഷ എങ്ങനെ സമർപ്പിക്കാം?**

താത്പര്യമുള്ളവർക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14, 2026 ആണ്.

**അപേക്ഷാ ഫീസ്**

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ്: 500 രൂപഎസ്‌സി, എസ്‌ടി, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, മുൻ സൈനികർ, ഭിന്നശേഷിക്കാർ: 250 രൂപഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16, 2026 ആണ്. അപേക്ഷയിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് 17 മുതൽ 26 വരെ തിരുത്താനും അവസരം നൽകിയിട്ടുണ്ട്.സെലക്ഷൻ പ്രക്രിയ

**നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്:**

*കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ CBT*

*കമ്പ്യൂട്ടർ അഭിരുചി പരീക്ഷ*

*സർട്ടിഫിക്കറ്റ് പരിശോധന*

*മെഡിക്കൽ പരിശോധന*

എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് അന്തിമ നിയമനം ലഭിക്കുക.

തൊഴിൽ സുരക്ഷയും മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുള്ള റെയിൽവേ ജോലി സ്വപ്നം കാണുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374555/rrb-section-controller-recruitment-2026-119-vacancies-apply-online)