---
title: "സ്ട്രെയിറ്റ് ഹെയറിന് വിട; ഫാഷൻ ലോകത്ത് തരംഗമായി 'കർളി ഹെയർ ട്രെൻഡ്"
english_title: "Curly Hair Trend 2026 Curly Hair Positive Fashion Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374545/curly-hair-positive-trend-fashion-tips-2026"
published_at: "2026-07-25T14:20:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64791006239_curly-hair-positive-trend-fashion-tips-2026.jpg"
keywords: ["Latest News", "Curly Hair", "Fashion Trend", "Hair Care", "Curly Hair Tips"]
---

# സ്ട്രെയിറ്റ് ഹെയറിന് വിട; ഫാഷൻ ലോകത്ത് തരംഗമായി 'കർളി ഹെയർ ട്രെൻഡ്

> **Lead Summary:** **[**ഫാഷൻ ലോകത്ത് ഇപ്പോൾ സ്ട്രെയിറ്റ് ഹെയറിനേക്കാൾ ഏറെ ചർച്ചയാകുന്നത് ചുരുണ്ട മുടിയുടെ സൗന്ദര്യമാണ്. സ്വന്തം മുടിയുടെ സ്വാഭാവിക ചുരുളുകളെ യാതൊരു കൃത്രിമത്വവുമില്ലാതെ സംരക്ഷിക്കുന്ന 'കർളി ഹെയർ പോസിറ്റീവ്' ട്രെൻഡ് യുവതീ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. സിനിമ-ഫാഷൻ രംഗത്തെ പ്രമുഖരും ഇന്ന് തങ്ങളുടെ സ്വാഭാവിക ചുരുണ്ട മുടി വിവിധ സ്റ്റൈലുകളിൽ അവതരിപ്പിക്കാൻ മടികാണിക്കുന്നില്ല.

## Article Content

**[**ഫാഷൻ ലോകത്ത് ഇപ്പോൾ സ്ട്രെയിറ്റ് ഹെയറിനേക്കാൾ ഏറെ ചർച്ചയാകുന്നത് ചുരുണ്ട മുടിയുടെ സൗന്ദര്യമാണ്. സ്വന്തം മുടിയുടെ സ്വാഭാവിക ചുരുളുകളെ യാതൊരു കൃത്രിമത്വവുമില്ലാതെ സംരക്ഷിക്കുന്ന 'കർളി ഹെയർ പോസിറ്റീവ്' ട്രെൻഡ് യുവതീ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. സിനിമ-ഫാഷൻ രംഗത്തെ പ്രമുഖരും ഇന്ന് തങ്ങളുടെ സ്വാഭാവിക ചുരുണ്ട മുടി വിവിധ സ്റ്റൈലുകളിൽ അവതരിപ്പിക്കാൻ മടികാണിക്കുന്നില്ല.

മുടിക്ക് ആവശ്യമായ ഈർപ്പം നൽകുന്ന പ്രത്യേക ഹൈഡ്രേറ്റിംഗ് ക്രീമുകളും, ലീവ്-ഇൻ കണ്ടീഷണറുകളും ഉപയോഗിച്ച് ചുരുളുകൾ ഭംഗിയായി ഒതുക്കി നിർത്തുന്നതാണ് പുതിയ രീതി. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തികച്ചും ബോൾഡും മോഡേണുമായ ലുക്ക് നൽകാൻ ഈ ഹെയർസ്റ്റൈലുകൾക്ക് കഴിയുന്നുണ്ട്.

വെഡ്ഡിംഗ് ഫാഷൻ മുതൽ കാഷ്വൽ ലുക്കുകൾ വരെ ഇപ്പോൾ ചുരുണ്ട മുടിക്ക് ഇണങ്ങുന്ന രീതിയിൽ റാംപുകളിലും ശ്രദ്ധ നേടുന്നു. കെമിക്കലുകൾ ഉപയോഗിച്ച് മുടി നേരെയാക്കുന്ന രീതികൾക്ക് വിരാമമിട്ട്, ചുരുണ്ട മുടിയുടെ തനിമയേയും സൗന്ദര്യത്തെയും പൂർണ്ണമായി അംഗീകരിക്കുന്നതാണ് പുതിയ ഫാഷൻ കാലഘട്ടത്തിന്റെ പ്രത്യേകത.

സ്വാഭാവികമായി ചുരുണ്ട മുടിയുള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളി അതിന്റെ വരൾച്ചയാണ്. ഇത് പരിഹരിക്കുന്നതിനായി സൾഫേറ്റ് രേഹിത ഷാമ്പൂകളും ഡീപ് കണ്ടീഷണറുകളും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മുടി കഴുകിയ ശേഷം തോർത്ത് ഉപയോഗിച്ച് ശക്തമായി ഉണക്കുന്നതിന് പകരം മൈക്രോഫൈബർ ടവലുകളോ കോട്ടൺ തുണിയോ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുന്ന രീതിയാണ് ഇപ്പോൾ മേക്കപ്പ് ആന്റ് ഹെയർ സ്റ്റൈലിസ്റ്റുകൾ നിർദ്ദേശിക്കുന്നത്.

കൂടാതെ, മുടി ചീകുന്നതിന് സാധാരണ പ്ലാസ്റ്റിക് ചീപ്പുകൾക്ക് പകരം വലിയ പല്ലുകളുള്ള മരച്ചീപ്പുകളോ വൈഡ് ടൂത്ത് കോമ്പുകളോ ഉപയോഗിക്കുന്നത് ചുരുളുകൾ പൊട്ടിപ്പോകുന്നത് തടയാൻ സഹായിക്കും. കിടക്കുമ്പോൾ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തലയണ ഉറകൾ ഉപയോഗിക്കുന്നതും ചുരുളുകൾ കോടിക്കാതെ പിടിച്ചുനിർത്താൻ മികച്ചൊരു മാർഗ്ഗമാണ്. ട്രെൻഡിങ് ലുക്കിനൊപ്പം മുടിയുടെ കരുത്ത് നിലനിർത്താൻ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374545/curly-hair-positive-trend-fashion-tips-2026)