---
title: "കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ കറങ്ങിനടന്ന് ബൈക്ക് അടിച്ചുമാറ്റാൻ പ്ലാൻ; നാല് പേർ പിടിയില്‍"
english_title: "4 Bike Thieves Arrested in Karunagappally, Stolen Vehicles from Ernakulam Recovered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374544/karunagappally-bike-theft-4-arrested-ksrtc"
published_at: "2026-07-25T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6480f26befc_karunagappally-bike-theft-4-arrested-ksrtc.jpg"
keywords: ["Bike Theft", "Kerala Police Arrest", "KSRTC", "Ernakulam Stolen Vehicle"]
---

# കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ കറങ്ങിനടന്ന് ബൈക്ക് അടിച്ചുമാറ്റാൻ പ്ലാൻ; നാല് പേർ പിടിയില്‍

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളി ഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനന്തു, ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ ഹരികൃഷ്ണന്‍, കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ അക്ഷയ് , കരുനാഗപ്പള്ളി കല്ലേലില്‍ഭാഗത്ത് പുത്തന്‍ വീട്ടില്‍ മുസമ്മില്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

## Article Content

കൊല്ലം: കരുനാഗപ്പള്ളി ഇരുചക്ര വാഹന മോഷ്ടാക്കളായ നാല് പ്രതികള്‍ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ചവറ മണ്ണാന്റയ്യത്ത് അനന്തുഭവനത്തില്‍ അനന്തു, ചവറ കുളങ്ങരഭാഗത്ത് കൃഷ്ണഗിരിയില്‍ ഹരികൃഷ്ണന്‍, കൊട്ടാരക്കര കുളക്കട കിഴക്ക് കളിയിക്കല്‍ മേലതില്‍ അക്ഷയ് , കരുനാഗപ്പള്ളി കല്ലേലില്‍ഭാഗത്ത് പുത്തന്‍ വീട്ടില്‍ മുസമ്മില്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് സംഘം കെ.എസ്.ആര്‍.ടി.സി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ സമീപം കണ്ട യുവാക്കളെ തടഞ്ഞു പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ വാഹന മോഷണത്തിനെത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.

ഇവര്‍ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളും എറണാകുളം ജില്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി. കരുനാഗപ്പള്ളി എസ്.ഐ പ്രമോദിന്റെയും കണ്‍ട്രോള്‍ റൂം എ.എസ്‌.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒ അഖില്‍, അനൂപ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374544/karunagappally-bike-theft-4-arrested-ksrtc)