---
title: "അച്ഛാ.. ഓടിക്കോ...! പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Wild Elephant Attacks Father And Daughter In Ponmudi, Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374537/ponmudi-wild-elephant-attack-father-daughter-injured-"
published_at: "2026-07-25T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a646eeaaa5b9_ponmudi-wild-elephant-attack-father-daughter-injured.jpg"
keywords: ["Ponmudi", "Elephant Attack", "Kallar", "Mottamood", "Thiruvananthapuram", "Wildlife Attack", "Kerala News"]
---

# അച്ഛാ.. ഓടിക്കോ...! പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **( **[https://truevisionnews.com/)]** **പൊൻമുടിയിൽ കല്ലാർ-മൊട്ടമൂട് റോഡിൽ വെച്ച് അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം. കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളുമാണ് ആക്രമണത്തിന് ഇരയായത്. വിതുരയിലേക്ക് വരുന്ന വഴിയാണ് റോഡിലേക്കിറങ്ങിയ ആന ഇവരുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു .

## Article Content

**( **[https://truevisionnews.com/)]** **പൊൻമുടിയിൽ കല്ലാർ-മൊട്ടമൂട് റോഡിൽ വെച്ച് അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം. കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളുമാണ് ആക്രമണത്തിന് ഇരയായത്. വിതുരയിലേക്ക് വരുന്ന വഴിയാണ് റോഡിലേക്കിറങ്ങിയ ആന ഇവരുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു .

തുടർന്ന് വാഹനം പിന്നോട്ട് കുത്തിമറിച്ചെങ്കിലും മഹേഷും കുട്ടിയും ബൈക്ക് അവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും, പൊൻമുടി, കല്ലാർ വിനോദസഞ്ചാര മേഖലകളിലും സമീപത്തെ ജനവാസ മേഖലകളിലും കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്നും, ഇതുമൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത ഭയപ്പാടിലാണ് നാട്ടുകാരെന്നും പ്രദേശവാസികൾ വ്യക്തമാക്കി.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങൾ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ തോത് വർധിപ്പിക്കുന്നു. മലയോറ മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാട്ടാനകൾ ജനവാസ മേഖലകളിലേക്കും റോഡുകളിലേക്കും ഇറങ്ങുന്നത് പതിവായിട്ടുണ്ട്.

യാത്രക്കാർക്കും പ്രദേശവാസികൾക്കും നേരെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമണം നടത്തുന്ന സംഭവങ്ങൾ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിരോധ നടപടികളും മുൻകരുതലുകളും വേണമെന്ന ആവശ്യം ശക്തമാണ്.

കേരളത്തിൽ വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ വർഷംതോറും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നുണ്ട്. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ മലയോറ ജില്ലകളിലാണ് കാട്ടാനകളുടെ ആക്രമണങ്ങളും മരണങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടാനകൾ ഇറങ്ങുന്നത് തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374537/ponmudi-wild-elephant-attack-father-daughter-injured-)