---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: പ്രവാസി യുവതി പത്തനംതിട്ടയിൽ പിടിയിൽ"
english_title: "Woman Arrested For Abandoning 16 Day Old Baby At Kozhikode Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374535/woman-arrested-abandoning-baby-kozhikode-medical-college"
published_at: "2026-07-25T13:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a646d2c25b17_woman-arrested-abandoning-baby-kozhikode-medical-college.jpg"
keywords: ["Latest News", "Kozhikode Medical College", "Baby Abandoned", "Pathanamthitta", "Police Arrest"]
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: പ്രവാസി യുവതി പത്തനംതിട്ടയിൽ പിടിയിൽ

> **Lead Summary:** **കോഴിക്കോട്:[ **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. പ്രവാസിയായ ഇവരുടെ പ്രസവ വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. പോലീസ് ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരികയാണ്.

## Article Content

**കോഴിക്കോട്:[ **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. പ്രവാസിയായ ഇവരുടെ പ്രസവ വിവരം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. പോലീസ് ഇവരെ കണ്ടെത്തി കോഴിക്കോടേയ്ക്ക് കൊണ്ടുവരികയാണ്.

കഴിഞ്ഞ എട്ടാം തീയതിയാണ് യുവതി മെഡിക്കൽ കോളേജിൽ എത്തിയത്. ആശുപത്രിയിൽ നൽകിയ വിലാസം വയനാട് സ്വദേശിനിയാണെന്ന് പറഞ്ഞായിരുന്നു വ്യാജമായി നൽകിയത്. തുടർന്ന് 12-ാം തീയതി ഇവർ ആശുപത്രിയിൽ നിന്നും പോവുകയും ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി മെഡിക്കൽ കോളേജിൽ എത്തിയത്.

അടുത്ത പരിചയമുള്ള ഒരു സ്ത്രീയാണ് ആശുപത്രിയിൽ കൂട്ടുണ്ടായിരുന്നത്. പിന്നീട് കുഞ്ഞിന് അസുഖമാണെന്ന് പറഞ്ഞ് ഈ സ്ത്രീയെ യുവതി വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കുഞ്ഞിനെ ഇവരുടെ കയ്യിൽ ഏൽപ്പിച്ച ശേഷം യുവതി കടന്നുകളയുകയായിരുന്നു. കുഞ്ഞിനെ പിന്നീട് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അന്വേഷണത്തിനൊടുവിൽ പത്തനംതിട്ടയിൽ നിന്നാണ് പോലീസ് യുവതിയെ പിടകൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374535/woman-arrested-abandoning-baby-kozhikode-medical-college)