---
title: "മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഒരു മാസത്തിന് ശേഷം ബിഹാറിൽ പിടിയിൽ"
english_title: "Maharashtra TET Paper Leak Mastermind Brijesh Gupta Arrested In Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374531/maharashtra-tet-paper-leak-mastermind-arrested-bihar"
published_at: "2026-07-25T13:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6468da78edc_maharashtra-tet-paper-leak-mastermind-arrested-bihar.jpg"
keywords: ["Latest News", "Maharashtra TET", "Paper Leak", "Brijesh Gupta", "Bihar Arrest"]
---

# മഹാരാഷ്ട്ര ടെറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഒരു മാസത്തിന് ശേഷം ബിഹാറിൽ പിടിയിൽ

> **Lead Summary:** **മുംബൈ:[ **[ ]മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റിന്റെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യസൂത്രധാരൻ ബിഹാറിൽ പിടിയിലായി. ഒളിവിലായിരുന്ന ബ്രിജേഷ് ഗുപ്തയെ ഒരു മാസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. കേസിൽ ഇയാളുടെ ഭാര്യയും മറ്റ് നിരവധിപേരും നേരത്തെ അറസ്റ്റിലായിരുന്നു.

## Article Content

**മുംബൈ:[ **[ ]മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റിന്റെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ മുഖ്യസൂത്രധാരൻ ബിഹാറിൽ പിടിയിലായി. ഒളിവിലായിരുന്ന ബ്രിജേഷ് ഗുപ്തയെ ഒരു മാസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. കേസിൽ ഇയാളുടെ ഭാര്യയും മറ്റ് നിരവധിപേരും നേരത്തെ അറസ്റ്റിലായിരുന്നു.

2024-ൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡെ നടത്തിയ രഹസ്യാന്വേഷണത്തിലും (സ്റ്റിങ് ഓപ്പറേഷൻ) ബ്രിജേഷ് സംശയത്തിന്റെ നിഴലിലുണ്ടായിരുന്നു. പരീക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ ചൂഷണം ചെയ്ത് ഇത്തരത്തിലുള്ള നിരവധി ചോർച്ചകളിൽ ഇയാൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ മഹാരാഷ്ട്രയിലെത്തിക്കും. രാജ്യവ്യാപകമായി മറ്റ് ചോദ്യപേപ്പർ ചോർച്ചാ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. താനെയിലെ കൊങ്കൂണിൽ പരീക്ഷാ പേപ്പർ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ വിവരങ്ങൾ പുറത്തുവന്നത്.

സംഭവത്തെ തുടർന്ന് ഏകദേശം ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതേണ്ടിയിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ സോനു സിങ്, കപിൽ ദഹിയ, മിഥുൻ കുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ചോർന്ന ചോദ്യപേപ്പറുകൾ അച്ചടിച്ചത് സോനു സിങുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണെന്നും സംശയമുണ്ട്. ബിഹാറിലും പട്‌നയിലുമായി പ്രതികൾ സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോയെന്നും അനധികൃത പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374531/maharashtra-tet-paper-leak-mastermind-arrested-bihar)