---
title: "കർക്കിടക രാശിയിലെ ആരോഗ്യ രഹസ്യം; പരമ്പരാഗത ഔഷധക്കൂട്ടിൽ തയാറാക്കാം സ്വാദിഷ്ടമായ 'മരുന്നുണ്ട'"
english_title: "Marunnunda: Kerala’s Traditional Ayurvedic Health Sweet For Immunity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374526/marunnunda-kerala-traditional-ayurvedic-health-sweet"
published_at: "2026-07-25T12:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6465acd72fc_marunnunda-kerala-traditional-ayurvedic-health-sweet.jpg"
keywords: ["Marunnunda", "Kerala Ayurveda", "Karkidakam", "Immunity Booster", "Traditional Medicine", "Joint Pain"]
---

# കർക്കിടക രാശിയിലെ ആരോഗ്യ രഹസ്യം; പരമ്പരാഗത ഔഷധക്കൂട്ടിൽ തയാറാക്കാം സ്വാദിഷ്ടമായ 'മരുന്നുണ്ട'

> **Lead Summary:** **** ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തിന്റെ തനതു ആയുർവേദ പലഹാരമാണ് മരുന്നുണ്ട. ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന, സന്ധിവേദന എന്നിവ അകറ്റാനും, മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇത് മികച്ചൊരു ഔഷധക്കൂട്ടാണ്.

## Article Content

**** ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കേരളത്തിന്റെ തനതു ആയുർവേദ പലഹാരമാണ് മരുന്നുണ്ട. ശരീരത്തിന് പ്രതിരോധശേഷി നൽകാനും, നടുവേദന, സന്ധിവേദന എന്നിവ അകറ്റാനും, മഴക്കാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇത് മികച്ചൊരു ഔഷധക്കൂട്ടാണ്.

ഔഷധച്ചെടികളുടെയും ധാന്യങ്ങളുടെയും കൂട്ടായ ചേരുവയിൽ തീർക്കുന്ന ഈ ഉരുളകൾ പരമ്പരാഗതമായി കർക്കിടക മാസത്തിലാണ് കൂടുതൽ തയ്യാറാക്കാറുള്ളതെങ്കിലും, ശരീരത്തിന് കരുത്ത് കൂട്ടാൻ ഏത് കാലത്തും കഴിക്കാവുന്ന ഒന്നാണിത്.

**ആവശ്യമായ ചേരുവകൾ**

അരി / ഞവര അരി: 1 കപ്പ്

ഉലുവ: 1/2 കപ്പ്

അയമോദകം: 1/2 കപ്പ്

ജീരകം & കരിഞ്ചീരകം: 1/2 കപ്പ്

എള്ള് (കറുത്തതോ വെള്ളയോ): 1 കപ്പ്

ആശാളി : 1/4 കപ്പ്

ചുക്ക് പൊടി: 2-3 ടേബിൾസ്പൂൺ (അഥവാ ചെറിയ കഷണങ്ങൾ)

ഏലക്കാ പൊടി: കുറച്ച്

തേങ്ങ ചിരകിയത്: 2 കപ്പ്

ശർക്കര: 400 ഗ്രാം

നെയ്യ്: 2 ടേബിൾസ്പൂൺ

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ഒരു ചുവടു കട്ടിയുള്ള പാൻ ചൂടാക്കി ഞവര അരി അല്ലെങ്കിൽ മട്ടലരി വറുത്തെടുക്കുക. ഇത് മാറ്റി വെച്ച ശേഷം ഉലുവ, അയമോദകം, ജീരകം, കരിഞ്ചീരകം, എള്ള്, ആശാളി എന്നിവയെല്ലാം വെവ്വേറെ വറുത്തെടുക്കുക. കരിഞ്ഞുപോകാതെ നോക്കണം.

ശേഷം വറുത്തുവെച്ച ധാന്യങ്ങളും മരുന്നുകളും ചൂടാറിയ ശേഷം മിക്സിയിലോ എണ്ണിയോ നന്നായി പൊടിച്ച് സൂക്ഷിക്കുക. ചുക്കും ഏലക്കായയും ഇതിനൊപ്പം ചേർത്ത് പൊടിക്കാവുന്നതാണ്.

**ശർക്കരപ്പാനി തയ്യാറാക്കുക:**

ഒരു പാത്രത്തിൽ ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഉരുക്കി പാനി തയ്യാറാക്കുക. പാനി ഒന്നു കുറുകി വരുമ്പോൾ അരിച്ചെടുത്ത് മാറ്റിവെക്കുക.

** തേങ്ങ ചേർക്കുക: **മറ്റൊരു വലിയ പാത്രത്തിൽ ചിരകിയ തേങ്ങ എടുത്ത് കൈകൊണ്ട് നന്നായി തിരുമ്മി വെക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മരുന്നുപൊടികൾ ചേർത്ത് നന്നായി ഇളക്കുക. ഉരുളകളാക്കുക: ഇതിലേക്ക് ചൂടോടെയുള്ള ശർക്കരപ്പാനി അൽപ്പാൽപ്പമായി ഒഴിച്ച് ഇളക്കുക. മിശ്രിതം കൈകൊണ്ട് പിടിക്ക പാകത്തിലുള്ള ചൂടായിരിക്കുമ്പോൾ, കൈയിൽ നെയ്യോ വെള്ളമോ ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374526/marunnunda-kerala-traditional-ayurvedic-health-sweet)