---
title: "ലോകകപ്പ് ഫൈനൽ ഡ്യൂട്ടിക്കിടെ 'ഫിറ്റായി' പോലീസുകാർ! പോലീസുകാർക്ക് കുരുക്കായി പരിശോധനാഫലം"
english_title: "3 Kerala Police Officers Found Drunk On Duty During World Cup Screening in Thodupuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374498/thodupuzha-police-officers-drunk-duty-world-cup-screening-new"
published_at: "2026-07-25T11:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a645352e727b_thodupuzha-police-officers-drunk-duty-world-cup-screening.jpg"
keywords: ["Latest news", "Kerala Police", "Drunk On Duty", "World Cup Screening"]
---

# ലോകകപ്പ് ഫൈനൽ ഡ്യൂട്ടിക്കിടെ 'ഫിറ്റായി' പോലീസുകാർ! പോലീസുകാർക്ക് കുരുക്കായി പരിശോധനാഫലം

> **Lead Summary:** തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

## Article Content

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

രാസ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.കരിമണ്ണൂർ സ്റ്റേഷനിലെ എസ്ഐ റോയ്, എൻഎസ് റോയ്, സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ ജിജോ ആന്റണി എന്നിവരാണ് മദ്യപിച്ചിരുന്നതെന്ന് കാക്കനാട് റീജണൽ ലാബിലെ പരിശോധനയിൽ വ്യക്തമായത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു.

സംഭവത്തിൽ ഇടുക്കി എസ്പി വകുപ്പുതല നടപടിക്ക് ശുപാർശ നൽകിയിട്ടുണ്ട്. എറണാകുളം റെയ്ഞ്ച് ഡിഐജിക്കാണ് ശുപാർശ നൽകിയത്. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബിഗ് സ്ക്രീൻ പ്രദർശനത്തിന്റെ സുരക്ഷയ്ക്കായി എത്തിയ ഉദ്യോഗസ്ഥർ മദ്യപിച്ച സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പോലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയ സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374498/thodupuzha-police-officers-drunk-duty-world-cup-screening-new)