---
title: "കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; സ്കൂട്ടർ ഇടിച്ച് വയോധികന് ദാരുണാന്ത്യം "
english_title: "Kozhikode Thalakulathur Scooter Accident Elderly Man Dies Bolan Nair"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374479/kozhikode-thalakulathur-scooter-accident-elderly-dies-new"
published_at: "2026-07-25T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6442c742f79_kozhikode-thalakulathur-scooter-accident-elderly-dies-.jpg"
keywords: ["Kozhikode", "Thalakulathur Scooter Accident", "Road Accident", "Kerala"]
---

# കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; സ്കൂട്ടർ ഇടിച്ച് വയോധികന് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: **തലക്കുളത്തൂർ ഹെൽത്ത് സെന്ററിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ വയോധികൻ മരിച്ചു. ഇയ്യക്കണ്ടി ബോളൻ നായർ ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സ്കൂട്ടർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **തലക്കുളത്തൂർ ഹെൽത്ത് സെന്ററിന് സമീപമുണ്ടായ സ്കൂട്ടർ അപകടത്തിൽ വയോധികൻ മരിച്ചു. ഇയ്യക്കണ്ടി ബോളൻ നായർ ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന സ്കൂട്ടർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളൻ നായരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് രാജന്റെ വസതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374479/kozhikode-thalakulathur-scooter-accident-elderly-dies-new)