---
title: "പെറ്റമ്മയുടെ കൺമുന്നിൽ പൊലിഞ്ഞ ജീവൻ...! മദ്യം വാങ്ങാൻ പണം നൽകിയില്ല; ഗ്രേറ്റർ നോയിഡയിൽ മകനെ മുളവടികൊണ്ട് അച്ഛൻ തല്ലിക്കൊന്നു  "
english_title: "Father Kills Son In Greater Noida Over Money For Alcohol, Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374477/greater-noida-father-kills-son-alcohol-money-arrest-"
published_at: "2026-07-25T10:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64412bda5ac_greater-noida-father-kills-son-alcohol-money-arrest.jpg"
keywords: ["Greater Noida", "Crime News", "Father Kills Son", "Noida Police", "Alcohol Dispute"]
---

# പെറ്റമ്മയുടെ കൺമുന്നിൽ പൊലിഞ്ഞ ജീവൻ...! മദ്യം വാങ്ങാൻ പണം നൽകിയില്ല; ഗ്രേറ്റർ നോയിഡയിൽ മകനെ മുളവടികൊണ്ട് അച്ഛൻ തല്ലിക്കൊന്നു  

> **Lead Summary:** **നോയ്ഡ : **ഗ്രേറ്റർ നോയിഡയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടു. നോയിഡ സ്വദേശിയായ കരൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 47കാരനായ അച്ഛൻ ദേവേന്ദ്രയെ നോളജ് പാർക്ക് പൊലീസ് അതിവേഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 21-നാണ് നാടിനെയാകെ ഞെട്ടിച്ച ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.

## Article Content

**നോയ്ഡ : **ഗ്രേറ്റർ നോയിഡയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മകൻ അച്ഛന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടു. നോയിഡ സ്വദേശിയായ കരൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 47കാരനായ അച്ഛൻ ദേവേന്ദ്രയെ നോളജ് പാർക്ക് പൊലീസ് അതിവേഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 21-നാണ് നാടിനെയാകെ ഞെട്ടിച്ച ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.

സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ ദേവേന്ദ്ര, കൂടുതൽ മദ്യം വാങ്ങാനായി മകൻ കരണിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരൺ ഇതിന് പണം നൽകാൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് അച്ഛനും മകനും തമ്മിൽ വീട്ടിൽ വെച്ച് വലിയ വാക്കേറ്റവും തർക്കവും ഉണ്ടാവുകയായിരുന്നു.

തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നിറങ്ങിപ്പോയ പ്രതി, പിറ്റേന്ന് രാവിലെ വീണ്ടും തിരിച്ചെത്തുകയും മുളവടികൊണ്ട് കരണിന്റെ തലയിൽ അതിക്രൂരമായി അടിക്കുകയുമാണ് ചെയ്തത്. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് തുഗ്ലക്പൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കരൺ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മുളവടിയും ഇയാളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട കരണിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ ദേവേന്ദ്രയ്‌ക്കെതിരെ ബി.എൻ.എസ് സെക്ഷൻ 105 പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മദ്യലഹരിയിൽ സ്വന്തം മകന്റെ ജീവനെടുത്ത അച്ഛന്റെ ക്രൂരകൃത്യം പ്രദേശത്തെ ജനങ്ങളെയാകെ വലിയ രീതിയിൽ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374477/greater-noida-father-kills-son-alcohol-money-arrest-)