---
title: "ബെംഗളൂരുവിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം; വാതിലടച്ച് പൂവാലനെ കൈകാര്യം ചെയ്ത് ഡ്രൈവറും യാത്രക്കാരും"
english_title: "Bengaluru Bus Driver and Passengers Beat Man for Harassing Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374473/bengaluru-bus-driver-passengers-beat-harasser-hebbal"
published_at: "2026-07-25T10:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a643ed41dc5c_bengaluru-bus-driver-passengers-beat-harasser-hebbal.jpg"
keywords: ["Latest news", "Bengaluru", "Bus Harassment", "Bus Driver", "Sexual Harassment", "Viral Video"]
---

# ബെംഗളൂരുവിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം; വാതിലടച്ച് പൂവാലനെ കൈകാര്യം ചെയ്ത് ഡ്രൈവറും യാത്രക്കാരും

> **Lead Summary:** ബെംഗളൂരു: ഓടുന്ന ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് ബസ് ഡ്രൈവർ . ബെംഗളൂരു ഹെബ്ബാളിൽ നിന്ന് മാന്യത ടെക് പാർക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.

## Article Content

ബെംഗളൂരു: ഓടുന്ന ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് ബസ് ഡ്രൈവർ . ബെംഗളൂരു ഹെബ്ബാളിൽ നിന്ന് മാന്യത ടെക് പാർക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.

അടുത്തിരുന്ന യുവാവ് മോശമായി പെരുമാറിയതിനെ തുടർന്ന് യുവതി കരഞ്ഞതോടെയാണ് സഹയാത്രക്കാർ വിഷയത്തിൽ ഇടപെട്ടത്. സംഭവം കണ്ട് ബസ് റോഡരികിൽ നിർത്തിയ ഡ്രൈവർ, പ്രതി പുറത്തേക്ക് ഇറങ്ങിയോടാതിരിക്കാൻ ഉടൻ തന്നെ വാതിലുകൾ ലോക്ക് ചെയ്തു. തുടർന്ന് യുവാവിന്റെ ഷർട്ട് ഊരിമാറ്റി ഡ്രൈവറും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. ഇയാളെ അടിക്കാൻ യാത്രക്കാർ യുവതിയോടും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ യുവതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374473/bengaluru-bus-driver-passengers-beat-harasser-hebbal)