---
title: "കോഴിക്കോട്ടെ നിപ ആശങ്കകൾക്ക് വിരാമം; ഗുരുതരാവസ്ഥയിലായിരുന്ന രോഗി അപകടനില തരണം ചെയ്തു"
english_title: "Nipah Patient In Kozhikode Recovering, Taken Off Ventilator, No New Cases In 42 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374471/kozhikode-nipah-patient-recovering-no-new-cases-42-days"
published_at: "2026-07-25T10:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a643e1145764_kozhikode-nipah-patient-recovering-no-new-cases-42-days.jpg"
keywords: ["Nipah", "Kozhikode", "Ramanattukara", "Kerala Health", "Ventilator", "K Rajan"]
---

# കോഴിക്കോട്ടെ നിപ ആശങ്കകൾക്ക് വിരാമം; ഗുരുതരാവസ്ഥയിലായിരുന്ന രോഗി അപകടനില തരണം ചെയ്തു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന്റെ പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അദ്ദേഹത്തിന്റെ പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന് അധികൃതർ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഔദ്യോഗികമായി പിൻവലിച്ചു. ജൂൺ 11-ന് രോഗം സ്ഥിരീകരിച്ചതിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരാരും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്.

കൺടൈൻമെന്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്താത്ത രീതിയിൽ കൃത്യസമയത്ത് രോഗം നിയന്ത്രിക്കാൻ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് ബാധ മറ്റാരിലേക്കും പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നും മാതൃകാപരമായ കൂട്ടായ പരിശ്രമമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ചത് മുതൽ രോഗി സന്ദർശിച്ച ആശുപത്രികൾ, തൊഴിലിടങ്ങൾ, പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374471/kozhikode-nipah-patient-recovering-no-new-cases-42-days)