---
title: "മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു"
english_title: "Former MLA TPM Sahir Passes Away At 83, Funeral Today In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374468/tpm-sahir-passes-away-kozikhode-muslim-league-new"
published_at: "2026-07-25T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a643bd2dbf2d_tpm-sahir-passes-away-kozikhode-muslim-league.jpg"
keywords: ["TPM Sahir", "Muslim League", "Kozhikode", "Former MLA", "Obituary"]
---

# മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. 

## Article Content

**കോഴിക്കോട്: **മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. 

മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം, ഇന്ന് (ശനിയാഴ്ച) വൈകിട്ട് 4:30-ന് സി.എച്ച്. മസ്ജിദിൽ വെച്ച് മയ്യത്ത് നമസ്കാരം നടക്കും. തുടർന്ന് വൈകുന്നേരം 5:30-ന് ഔദ്യോഗിക ചടങ്ങുകളോടെ കബറടക്കം . വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേരുന്നുണ്ട്.

മുസ്ലിം ലീഗിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സംഘടനയ്ക്ക് നൽകിയ സംഭാവനകൾ ഏറെ വലുതാണ്. നിയമസഭയിലും സംഘടനാരംഗത്തും ശക്തമായ സാന്നിധ്യമായിരുന്ന അദ്ദേഹം, കേരള രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. 1945 ഫെബ്രുവരി 4ന് ടി.പി. കുട്ട്യാലിയുടെയും കുഞ്ഞി പാത്തുമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ബി.എസ്.സി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്

എഞ്ചിനീയറായും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായും ദീർഘകാലം പ്രവർത്തിച്ചു.കോഴിക്കോട് - 2 മണ്ഡലത്തിൽ നിന്ന് മുസ്ലിം ലീഗ് ടിക്കറ്റിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006ലെ തെരഞ്ഞെടുപ്പിൽ 48,886 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. കോഴിക്കോട് ജയ്സീസ് പ്രസിഡന്റ്, എം.എസ്.എസ് ജില്ലാ പ്രസിഡന്റ്, സീനിയർ ചേംബർ പ്രസിഡന്റ്, എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374468/tpm-sahir-passes-away-kozikhode-muslim-league-new)