---
title: "ചെയ്തത് മകൻ, കുടുങ്ങിയത് അമ്മ! 14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി"
english_title: "Kollam Court Fines Mother 26000 For Minor Son Driving Scooter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374461/kollam-court-fines-mother-26000-minor-driving-scooter"
published_at: "2026-07-25T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a643448dc183_kollam-court-fines-mother-26000-minor-driving-scooter.jpg"
keywords: ["Latest News", "Kollam", "Minor Driving", "Traffic Fine", "Court"]
---

# ചെയ്തത് മകൻ, കുടുങ്ങിയത് അമ്മ! 14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി

> **Lead Summary:** **കൊല്ലം: [ **പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ചു. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൈനർ ഡ്രൈവിങ് കർശനമായി തടയുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന നിയമപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**കൊല്ലം: [ **പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ചു. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൈനർ ഡ്രൈവിങ് കർശനമായി തടയുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന നിയമപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

2023 ഏപ്രിൽ 9-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിതറ പോലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പതിനാലുകാരൻ സ്കൂട്ടറുമായി എത്തിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചിതറ എസ്.ഐ മുഹസിൻ മുഹമ്മദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.

സംഭവസ്ഥലത്ത് മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് പോലീസ് നിയമനടപടികൾ സ്വീകരിച്ചതും കേസ് രജിസ്റ്റർ ചെയ്തതും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് വാഹനത്തിന്റെ ഉടമകൂടിയായ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374461/kollam-court-fines-mother-26000-minor-driving-scooter)