---
title: "‘ഹായ് ഫ്രണ്ട്സ്...’; വീണ്ടും 'പാതിരാ' വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം"
english_title: "PM Modi Posts New Instagram Video For Youth After Asking Ministers To Be Active On Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374439/pm-modi-instagram-video-youth-thanks-social-media"
published_at: "2026-07-25T05:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64039822a77_pm-modi-instagram-video-youth-thanks-social-media.jpg"
keywords: ["Latest Ne", "Narendra Modi", "PM Modi", "Instagram", "BJP", "India"]
---

# ‘ഹായ് ഫ്രണ്ട്സ്...’; വീണ്ടും 'പാതിരാ' വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം

> **Lead Summary:** ന്യൂഡൽഹി: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്ന് കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചതിനു പിന്നാലെ, പുതിയ വീഡിയോ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ സന്ദേശമാണ് പ്രധാനമന്ത്രി പങ്കുവച്ചത്.

## Article Content

ന്യൂഡൽഹി: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്ന് കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചതിനു പിന്നാലെ, പുതിയ വീഡിയോ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ സന്ദേശമാണ് പ്രധാനമന്ത്രി പങ്കുവച്ചത്.

ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടതിനും, അതിൽ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചതിനുമാണ് യുവാക്കളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

> "ഹായ് ഫ്രണ്ട്സ്" എന്ന അഭിസംബോധനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സാധാരണ എക്സിൽ മാത്രം പോസ്റ്റ് ചെയ്യാറുള്ള പ്രധാനമന്ത്രി ഇത്തവണ എക്സിനൊപ്പം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കൂടി വീഡിയോ പങ്കുവച്ചത് ശ്രദ്ധേയമായി.കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പ്രധാനമന്ത്രി ആദ്യമായി ഇൻസ്റ്റഗ്രാമിൽ വീഡിയോ സന്ദേശം പങ്കുവച്ചത്.

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കേന്ദ്ര സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആ വീഡിയോയിൽ അദ്ദേഹം അറിയിച്ചിരുന്നു. അതനുസരിച്ച് ചോദ്യപേപ്പർ ചോർച്ചാ കേസുകളിൽ 10 വർഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് അടുത്ത ദിവസത്തെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

> ഈ യോഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകാൻ മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. യുവതലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ റീൽസ് ഉൾപ്പെടെയുള്ള കണ്ടന്റുകൾ വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തെ യുവാക്കളുടെ വലിയൊരു വിഭാഗം ഇന്ന് ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലാണ് സമയം ചെലവഴിക്കുന്നത്.

> അവരുമായി നിരന്തരം സമ്പർക്കം പുലർത്തണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രം പോസ്റ്റ് ചെയ്താൽ പോരാ. യുവാക്കളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആശയങ്ങൾ കേൾക്കാനും നമുക്ക് കഴിയണം" എന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മോദിയുടെ നിർദേശം.

ഈ നിർദേശത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ ഇൻസ്റ്റഗ്രാമിൽ സജീവമായത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് ബിജെപിയുടെ യുവജന ഔട്ട്റീച്ചിന്റെ ഭാഗമായാണ്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ യുവാക്കളിലേക്ക് നേരിട്ട് എത്താനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രത്തിന്റെ തുടക്കമായാണ് ഈ വീഡിയോകളെ കാണുന്നത്.
[https://www.facebook.com/share/r/1DDfX1cVXP/](https://www.facebook.com/share/r/1DDfX1cVXP/)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374439/pm-modi-instagram-video-youth-thanks-social-media)