വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ നെഞ്ചിൽ കടന്നു പിടിച്ച് പൊലീസുകാരൻ, അബദ്ധത്തിൽ ഇടയിൽപ്പെട്ടതെന്ന് വിശദീകരണം

2026-07-24T16:05:00 | By Athira V
#Mumbai #Dadar Student Protest #NEET Protest #Mumbai Police #Varsha Gaikwad

മുംബൈ: ( www.truevisionnews.com) മുംബൈയിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ കടന്നു പിടിച്ച് പൊലീസുകാരൻ. സിവിൽ ഡ്രസ് ധരിച്ചെത്തിയ പൊലീസുകാരൻ പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്ന പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപകമായി വിമർശനമുയർന്നു.

ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സിവിൽ വസ്ത്രം ധരിച്ച പൊലീസുകാരൻ പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിച്ചത്. വീഡിയോ മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്വാദ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

എന്നാൽ കയ്യേറ്റം ചെയ്‌തെന്ന ആരോപണം മുംബൈ പൊലീസ് തള്ളി. പുരുഷ പ്രതിഷേധക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ യുവതി അബദ്ധത്തിൽ ഇടയിൽപ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എംപി വർഷ ഗെയ്ക്ക്വാദ് നടത്തിയത് തെറ്റായ വ്യാഖ്യാനമാണെന്ന് പൊലീസ് വ്യക്തമാക്കി.

തങ്ങളുടെ ജീവനക്കാരന്റെ പെരുമാറ്റത്തെപ്പറ്റി ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പ്രചരിക്കുന്നതെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഭാഗത്തേക്ക് നോക്കി പുരുഷ പ്രതിഷേധക്കാരനെ പിടിച്ചുവെക്കാൻ ശ്രമിക്കുമ്പോൾ ഒരു വനിതാ പ്രതിഷേധക്കാരി അറിയാതെ ഇടയിലേക്ക് വരികയായിരുന്നുവെന്ന് എക്‌സ് പോസ്റ്റിൽ പൊലീസ് വിശദീകരിച്ചു.

''മുംബൈ പൊലീസ് എന്ത് പെരുമാറ്റമാണിത്? എന്തിനാണ് ഒരു ആൺ പൊലീസുകാരൻ യുവതിയായ പ്രതിഷേധക്കാരിയെ ഇത്തരത്തിൽ കയ്യേറ്റം നടത്തുന്നത്? എന്തുകൊണ്ടാണ് ഇത് കൈകാര്യം ചെയ്യാൻ വനിതാ പൊലീസിനെ അനുവദിക്കാത്തത്? ഇയാൾക്കെതിരെ എന്ത് നടപടിയെടുക്കും? ഇത് അംഗീകരിക്കാനാകില്ല''- എന്ന് വർഷ ഗെയ്ക്ക്വാദ് എക്സിൽ കുറിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ പൊലീസുകാരൻ പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.അതേസമയം സംഭവത്തിൽ എൻസിപി (എസ്പി) നേതാവ് രോഹിത് പവാറും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും പ്രവർത്തകരും വ്യാഴാഴ്ച ദാദറിലെ ശിവാജി പാർക്ക് ഗ്രൗണ്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Content Highlight: Mumbai Dadar Student Protest Police Woman Chest Touch Video Viral Congress

#Mumbai #Dadar Student Protest #NEET Protest #Mumbai Police #Varsha Gaikwad

Next TV

Related Stories
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

Jul 24, 2026 05:34 PM

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് തിരിച്ചടി: 4 രാജ്യങ്ങൾ വിസ രഹിത പ്രവേശനം അവസാനിപ്പിച്ചു

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ, ബൊളീവിയ, കേപ് വെർഡെ, നിക്കരാഗ്വ. ഇനി ഇ-വിസയും മുൻകൂർ അനുമതിയും നിർബന്ധം. ഹെൻലി...

Read More >>
 'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

Jul 24, 2026 04:25 PM

'ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍', ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കും ലാത്തി ചാർജും. പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന്...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

Jul 24, 2026 01:48 PM

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി; കനത്തമഴ തുടരുന്നു, ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

കനത്ത മഴയിൽ ഗുജറാത്തിലും അസമിലും പ്രളയം. അസമിൽ മരണം 47 ആയി. ഗുജറാത്തിൽ 22000 പേരെ മാറ്റിപ്പാർപ്പിച്ചു. വൽസാദിൽ 1064mm മഴ. റോഡ് റെയിൽ ഗതാഗതം...

Read More >>
adimage
ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Jul 24, 2026 01:46 PM

ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല! നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

നീറ്റ് പരീക്ഷയിലെ തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചു. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ചും...

Read More >>
ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

Jul 24, 2026 01:07 PM

ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അറിയിച്ചു. രാജി...

Read More >>
ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി

Jul 24, 2026 12:03 PM

ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി

മുംബൈ ഉപഭോക്താവിന് ഓർഡർ ചെയ്ത ഐഫോണിന് പകരം താടിയെണ്ണ നൽകിയ കേസിൽ ഫ്ലിപ്പ്കാർട്ടിന് പിഴ. ഫോണിന്റെ വിലയും നഷ്ടപരിഹാരവുമായി 1.8 ലക്ഷം രൂപ 45 ദിവസത്തിനകം...

Read More >>
Top Stories

adimage adimage