---
title: "ചോക്ലേറ്റ് പ്രേമികൾ ഇവിടെ വരൂ! രുചികരമായ ഓറിയോ മിൽക്ക് ഷേക്ക് എളുപ്പത്തിൽ തയ്യാറാക്കാം "
english_title: "Easy Oreo Milkshake Recipe At Home In 5 Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374373/oreo-milkshake-recipe-home-easy"
published_at: "2026-07-24T15:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6335b9ae4d5_oreo-milkshake-recipe-home-easy.jpg"
keywords: ["Latest News", "Oreo Milkshake", "Recipe", "Drink"]
---

# ചോക്ലേറ്റ് പ്രേമികൾ ഇവിടെ വരൂ! രുചികരമായ ഓറിയോ മിൽക്ക് ഷേക്ക് എളുപ്പത്തിൽ തയ്യാറാക്കാം 

> **Lead Summary:** **[** ചോക്ലേറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ബിസ്കറ്റായ ഓറിയോ ഉപയോഗിച്ച് വളരെ പെട്ടെന്ന് വീടുകളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഓറിയോ മിൽക്ക് ഷേക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ രുചികരമായ പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**[** ചോക്ലേറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ബിസ്കറ്റായ ഓറിയോ ഉപയോഗിച്ച് വളരെ പെട്ടെന്ന് വീടുകളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഓറിയോ മിൽക്ക് ഷേക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ രുചികരമായ പാനീയം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

*ഓറിയോ ബിസ്കറ്റ് - 5 മുതൽ 6 എണ്ണം വരെ*

*തണുത്ത പാൽ - 1.5 കപ്പ്*

*വാനില ഐസ്ക്രീം അല്ലെങ്കിൽ ചോക്ലേറ്റ് ഐസ്ക്രീം - 2 വലിയ സ്പൂൺ*

*പഞ്ചസാര - 1 അല്ലെങ്കിൽ 2 ചെറിയ സ്പൂൺ (ബിസ്കറ്റിലും ഐസ്ക്രീമിലും മധുരമുള്ളതിനാൽ ആവശ്യാനുസരണം മാത്രം)*

*ചോക്ലേറ്റ് സിറപ്പ് - ആവശ്യത്തിന് (അലങ്കരിക്കാൻ)*

*ഐസ് ക്യൂബ്സ് - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

ആദ്യം കുറച്ച് ഓറിയോ ബിസ്കറ്റ് മാറ്റി വെച്ചതിന് ശേഷം, ബാക്കിയുള്ള ബിസ്കറ്റുകൾ കൈകൊണ്ട് ചെറുതായി പൊടിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. പാലും ഐസ്ക്രീമും ചേർക്കുക. ഇതിലേക്ക് തണുത്ത പാലും പഞ്ചസാരയും വാനില ഐസ്ക്രീമും ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർക്കുക.

മിക്സി മീഡിയം സ്പീഡിൽ വെച്ച് എല്ലാംകൂടി നന്നായി പതഞ്ഞു വരുന്നതുവരെ ബ്ലെൻഡ് ചെയ്തെടുക്കുക. ഗ്ലാസുകളുടെ ഉൾഭാഗത്ത് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് ഭംഗിയാക്കിയ ശേഷം തയ്യാറാക്കി വെച്ച ഓറിയോ ഷേക്ക് അതിലേക്ക് ഒഴിക്കുക. മുകളിൽ ബാക്കി വെച്ച ഓറിയോ ബിസ്കറ്റ് പൊടിച്ചതോ മുഴുവനായോ വെച്ച് തണുപ്പോടെ വിളമ്പാം.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374373/oreo-milkshake-recipe-home-easy)