#Latest news #Nicolas Otamendi #Argentina #World Cup 2026 #Retirement #Lionel Messi #River Plate
ബ്യൂണസ് അയേഴ്സ്: ( https://truevisionnews.com/) അർജന്റീനയുടെ പ്രതിരോധക്കോട്ട കാത്ത വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.17 വർഷം നീണ്ട കരിയറിനാണ് 38-കാരനായ ഈ സെന്റർ ബാക്ക് വിരാമമിട്ടത്.
2022-ലെ ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടനേട്ടങ്ങളിൽ നീലപ്പടയുടെ പ്രധാന കരുത്തായിരുന്നു ഒട്ടമെൻഡി. അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അധികസമയത്ത് 1-0 ന് പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിലെ അവസാന പോരാട്ടം.
2009-ൽ അരങ്ങേറി 139 മത്സരങ്ങൾ കളിച്ച താരം നാല് ലോകകപ്പുകളിൽ അർജന്റീനയ്ക്കായി ബൂട്ട് കെട്ടി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിൻവാങ്ങിയെങ്കിലും റിവർ പ്ലേറ്റിനായുള്ള ക്ലബ്ബ് ഫുട്ബോളിൽ ഒട്ടമെൻഡി സജീവമായി തുടരും.
അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് അർജന്‍റീന പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിനായുള്ള ഒട്ടമെൻഡിയുടെ അവസാന മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ ഈജിപ്തിനെയും ഇംഗ്ലണ്ടിനെയും തകർത്ത് മുന്നേറിയ അർജന്‍റീനയ്ക്ക് ഫൈനലിൽ അധികസമയത്താണ് സ്പെയിനിനോട് അടിയറവ് പറയേണ്ടി വന്നത്. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് ഒട്ടമെൻഡി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്:
എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചതുപോലെ എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും, അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നൽകി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിന് നന്ദി അർജന്‍റീന.
2009-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഒട്ടമെൻഡി, അർജന്‍റീന ജേഴ്സിയിൽ 139 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഫിഫ ലോകകപ്പുകളിൽ (2010, 2018, 2022, 2026) അർജന്‍റീനയുടെ പ്രതിരോധം നയിച്ചു. ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്‍റീന നേടിയ വമ്പൻ വിജയങ്ങളിലെല്ലാം പ്രതിരോധ നിരയിലെ പ്രധാന സാന്നിധ്യമായിരുന്നു.
യൂറോപ്യൻ ഫുട്ബോളിൽ പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക എന്നീ മുൻനിര ക്ലബ്ബുകൾക്കായി 16 വർഷത്തോളം കളിച്ച ഒട്ടമെന്‍ഡി അടുത്തിടെയാണ് സ്വന്തം ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് തിരിച്ചെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ ഒട്ടമെൻഡി സജീവമായി തുടരും.
Content Highlight: Nicolas Otamendi Announces Retirement from Argentina National Team After World Cup Final
#Latest news #Nicolas Otamendi #Argentina #World Cup 2026 #Retirement #Lionel Messi #River Plate




































