---
title: "ഗുണങ്ങൾ ഏറെയുണ്ട്, പക്ഷെ... ഈ രോഗങ്ങളുള്ളവർ നിലക്കടല കഴിക്കുമ്പോൾ സൂക്ഷിക്കുക!"
english_title: "Peanut Health Benefits and Side Effects: Who Should Avoid Eating Peanuts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374351/peanut-health-benefits-and-side-effects-who-should-avoid-eating-peanuts"
published_at: "2026-07-24T14:13:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6325c906836_peanut-health-benefits-side-effects-who-should-avoid.jpg"
keywords: ["Peanut Benefits", "Peanut Side Effects", "Healthy Snacks", "Blood Pressure Diet", "Peanut Allergy"]
---

# ഗുണങ്ങൾ ഏറെയുണ്ട്, പക്ഷെ... ഈ രോഗങ്ങളുള്ളവർ നിലക്കടല കഴിക്കുമ്പോൾ സൂക്ഷിക്കുക!

> **Lead Summary:** പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ തുടങ്ങി നിരവധിയായ പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നിലക്കടല. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം ക്രമീകരിക്കാനും ഉപാപചയപ്രവർത്തനം വേഗത്തിലാക്കാനും ഇത് സഹായിക്കുമെങ്കിലും, ചില രോഗാവസ്ഥയുള്ളവർ നിലക്കടലയുടെ ഉപയോഗത്തിൽ കടുത്ത ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

## Article Content

പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ തുടങ്ങി നിരവധിയായ പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നിലക്കടല. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം ക്രമീകരിക്കാനും ഉപാപചയപ്രവർത്തനം വേഗത്തിലാക്കാനും ഇത് സഹായിക്കുമെങ്കിലും, ചില രോഗാവസ്ഥയുള്ളവർ നിലക്കടലയുടെ ഉപയോഗത്തിൽ കടുത്ത ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

**ആരൊക്കെ ശ്രദ്ധിക്കണം?**

**ഉയർന്ന രക്തസമ്മർദ്ദം:** ഉപ്പുചേർത്തതും വറുത്തതുമായ നിലക്കടല രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. ഇത്തരം ആളുകൾ ഉപ്പില്ലാത്ത, വേവിച്ച നിലക്കടല മിതമായ അളവിൽ ഉപയോഗിക്കുക.

**യൂറിക് ആസിഡും സന്ധിവേദനയും:** ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ നിലക്കടല യൂറിക് ആസിഡ് കൂട്ടാനും സന്ധിവേദന വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഇവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.

**അലർജി:** ചൊറിച്ചിൽ, വീക്കം, ശ്വാസതടസ്സം എന്നിവയൊക്കെ നിലക്കടല അലർജിയുടെ ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്നങ്ങളുള്ളവർ നിലക്കടല പൂർണ്ണമായും ഒഴിവാക്കണം.

കരൾ, പാൻക്രിയാസ്, ദഹനപ്രശ്നങ്ങൾ: ഉയർന്ന കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ കരൾ, പാൻക്രിയാസ് രോഗങ്ങളുള്ളവർക്ക് ഇത് കൂടുതൽ ആയാസമുണ്ടാക്കും. കൂടാതെ ഇടയ്ക്കിടെ ദഹനക്കേടും ഗ്യാസ്ട്രബിളും ഉള്ളവരും ഉപയോഗം പരിമിതപ്പെടുത്തണം.

ശരീരഭാരം വധിക്കുന്നവർ: കാലറി ധാരാളമുള്ളതിനാൽ അമിതമായി കഴിക്കുന്നത് തടി വെയ്ക്കാൻ ഇടയാക്കും.

**എങ്ങനെ, എപ്പോൾ കഴിക്കണം?**

വറുത്തതിനേക്കാൾ തിളപ്പിച്ചതോ പച്ചയായതോ ആയ നിലക്കടലയാണ് ആരോഗ്യകരം. ഒരു മുതിർന്ന വ്യക്തിക്ക് ദിവസവും 28 മുതൽ 30 ഗ്രാം വരെ കഴിക്കാം. പ്രഭാതഭക്ഷണത്തിന് ശേഷമോ വൈകുന്നേരങ്ങളിലോ കഴിക്കുന്നതാണ് ഉചിതം. എന്നാൽ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കുമെന്നതിനാൽ ഒഴിവാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374351/peanut-health-benefits-and-side-effects-who-should-avoid-eating-peanuts)