---
title: "അർജന്റീന കുപ്പായത്തിൽ ലയണൽ മെസ്സി തുടരുമെന്ന് റിപ്പോർട്ട്; വിരമിക്കൽ ഉടൻ ഇല്ല"
english_title: "Lionel Messi To Continue With Argentina Team Farewell Match Planned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374347/lionel-messi-continue-argentina-farewell-match"
published_at: "2026-07-24T14:02:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6323753a83a_lionel-messi-continue-argentina-farewell-match.jpg"
keywords: ["Latest News", "Messi", "Argentina", "Football"]
---

# അർജന്റീന കുപ്പായത്തിൽ ലയണൽ മെസ്സി തുടരുമെന്ന് റിപ്പോർട്ട്; വിരമിക്കൽ ഉടൻ ഇല്ല

> **Lead Summary:** **ബ്യൂണസ് ഐറിസ്: [**ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം കുറച്ചുകൂടി കാലം തുടരുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. പെട്ടെന്നുള്ള വിരമിക്കൽ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എന്നാൽ, അടുത്ത ലോകകപ്പിൽ താരം കളിച്ചേക്കില്ലെന്നാണ് സൂചന.

## Article Content

**ബ്യൂണസ് ഐറിസ്: [**ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം കുറച്ചുകൂടി കാലം തുടരുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. പെട്ടെന്നുള്ള വിരമിക്കൽ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എന്നാൽ, അടുത്ത ലോകകപ്പിൽ താരം കളിച്ചേക്കില്ലെന്നാണ് സൂചന.

മെസ്സിക്കായി ഔദ്യോഗികമായി ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ആരാധകർക്ക് പ്രിയ താരത്തിന് നേരിട്ട് നന്ദി പറയാൻ ഈ മത്സരം അവസരമൊരുക്കും. ലോകകപ്പ് ഫൈനലിന് ശേഷം തന്റെ ഭാവി പദ്ധതികളെക്കുറിച്ച് മെസ്സി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഫൈനലിലെ പരാജയം ഏറെ വേദനിപ്പിച്ചെന്നും മുറിവുണങ്ങാൻ സമയമെടുക്കുമെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

നീണ്ട വർഷത്തെ കാത്തിരിപ്പിനും നിരാശകൾക്കും ശേഷം അർജന്റീന ഫുട്‌ബോളിനെ സുവർണ്ണ കാലഘട്ടത്തിലേക്ക് നയിച്ച ചരിത്രനായകനാണ് മെസ്സി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടീം 2021 കോപ അമേരിക്ക, 2022 ഫൈനലിസ്മ, 2022 ഫിഫ ലോകകപ്പ്, 2024 കോപ അമേരിക്ക എന്നീ കിരീടങ്ങൾ ചൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374347/lionel-messi-continue-argentina-farewell-match)