---
title: "'രാജ്യത്തെ സഹായിക്കൂ സഹോദരാ'  സിജെപി പ്രതിഷേധത്തിൽ  ഫുട്ബോൾ താരം ഹാളണ്ടിനെ ടാഗ് ചെയ്ത് ട്രോൾ "
english_title: "Erling Haaland Becomes Face of NEET Protest Memes, Students Demand Dharmendra Pradhan Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374342/neet-protest-erling-haaland-meme-dharmendra-pradhan-resignation"
published_at: "2026-07-24T13:42:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a631ed66e88f_NEET_Paper_Leak,_Dharmendra_Pradhan,_Erling_Haaland,_Student_Protest,_NEET_2024,_Gen_Z_Memes.jpg"
keywords: ["Latest news", "NEET Paper Leak", "Dharmendra Pradhan", "Erling Haaland", "Student Protest", "NEET 2024", "Gen Z Memes"]
---

# 'രാജ്യത്തെ സഹായിക്കൂ സഹോദരാ'  സിജെപി പ്രതിഷേധത്തിൽ  ഫുട്ബോൾ താരം ഹാളണ്ടിനെ ടാഗ് ചെയ്ത് ട്രോൾ 

> **Lead Summary:** ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധങ്ങൾക്ക് വേറിട്ട തലമൊരുക്കി സോഷ്യൽ മീഡിയ ട്രോളുകൾ.

## Article Content

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതിഷേധങ്ങൾക്ക് വേറിട്ട തലമൊരുക്കി സോഷ്യൽ മീഡിയ ട്രോളുകൾ.

നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിനെ വരെ പ്രതിഷേധങ്ങളിലേക്ക് വലിച്ചിഴച്ചാണ് ഇൻസ്റ്റാഗ്രാമിലും റീലുകളിലും 'ജെൻ സീ' (Gen Z) തലമുറ സർക്കാസം നിറയ്ക്കുന്നത്.

> "@truesamanvay" എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന "ഹാളണ്ട് പ്രതികരിച്ചാൽ ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിക്കും - നരേന്ദ്ര മോദി" എന്ന പോസ്റ്റാണ് ട്രോളുകളിൽ പ്രധാനമായത്. ഇതിന് താഴെ 'രാജ്യത്തെ സഹായിക്കൂ സഹോദരാ' എന്നടക്കം കുറിച്ചുകൊണ്ട് അയ്യായിരത്തിലധികം ആളുകളാണ് ഹാളണ്ടിനെ ടാഗ് ചെയ്തത്.

കേന്ദ്രമന്ത്രി രാജിവെക്കുന്നതിനേക്കാൾ സാധ്യത ഹാളണ്ട് മറുപടി നൽകുന്നതാണെന്നും പ്രമുഖ കൊമേഡിയൻ അനിർബാൻ ദാസ്ഗുപ്ത അടക്കമുള്ളവർ തമാശരൂപേണ കമന്റ് ചെയ്തു.

ട്രോളുകൾക്ക് പുറമെ മുംബൈയിൽ നടന്ന നീറ്റ് വിരുദ്ധ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ ഹാളണ്ടിന്റെ പ്രശസ്തമായ 'വിക്കിങ് റോ' ധ്യാനരീതി പുനരാവിഷ്കരിച്ച് പ്രതിഷേധിച്ചതും ശ്രദ്ധേയമായി. സർക്കാസവും മീമുകളും ഇൻസ്റ്റാഗ്രാം റീലുകളും ആയുധമാക്കി രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന പുതിയ തലമുറയുടെ വേറിട്ട സമരരീതിയാണ് ഇതിലൂടെ നിഴലിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374342/neet-protest-erling-haaland-meme-dharmendra-pradhan-resignation)