'പലരും വിളിച്ചു, കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു; വ്യാജ വാർത്ത പടച്ചവർക്ക് മാപ്പില്ല'; മാന നഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യുമെന്ന് പി.കെ. ശ്രീമതി

2026-07-24T13:34:00 | By VIPIN P V
#Latest News #PK Sreemathy #CPM #Defamation Case #Kannur News #Kerala Politics #Cyber Attack

കണ്ണൂർ: ( www.truevisionnews.com ) തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് ഒരു കാരണവശാലും മാപ്പ് നൽകില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി വ്യക്തമാക്കി.

വാർത്ത പ്രസിദ്ധീകരിച്ചവരിൽ പലരും തന്നെ ഫോണിൽ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞിരുന്നതായും എന്നാൽ അത് അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. "ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകും" എന്നും പി.കെ ശ്രീമതി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പി.കെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നേതാവിന്റെ ശക്തമായ പ്രതികരണം. കോൺഗ്രസ്, ബിജെപി നേതാക്കൾ പോലും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.

രാഷ്ട്രീയഭേദമന്യേ വ്യാജ പ്രചാരണത്തിനെതിരെ നിൽക്കണമെന്നാണ് തന്റെ നിലപാടെന്നും അവർ വ്യക്തമാക്കി.കോൺഗ്രസ് നേതാവ് പി.ടി തോമസ് മുൻപ് തനിക്കെതിരെ ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായി ശ്രീമതി ഓർമ്മിപ്പിച്ചു. "അന്ന് രോഗിയായിരുന്നതിനാൽ നിയമനടപടിക്ക് പോയില്ല.

ഇനി ആരും വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ട" എന്നും അവർ പറഞ്ഞു.സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളും പോർ വിളികളും ഉടൻ നിർത്തണമെന്ന് പി.കെ ശ്രീമതി ആവശ്യപ്പെട്ടു. പി.കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "തീവ്രത" എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്ന് ശ്രീമതി വ്യക്തമാക്കി.

"ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം എന്റെ മാനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്" എന്നും അവർ കുറ്റപ്പെടുത്തി.വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പി.കെ ശ്രീമതി ആവർത്തിച്ചു.

Content Highlight: PK Sreemathy Warns Legal Action Against Fake News, Says No Mercy

#Latest News #PK Sreemathy #CPM #Defamation Case #Kannur News #Kerala Politics #Cyber Attack

Next TV

Related Stories
ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

Jul 24, 2026 02:46 PM

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണില്‍ ഗ്യാസ് ലീക്ക് സംശയം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ ഗ്രീന്‍...

Read More >>
കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

Jul 24, 2026 02:37 PM

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോടിൽ പാമ്പുകടിയേറ്റ് 62 കാരനായ തൊഴിലാളി മരിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ...

Read More >>
സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Jul 24, 2026 02:30 PM

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല കോടംതുരുത്ത് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടും അസഭ്യം പറഞ്ഞു. മുൻപും സമാന...

Read More >>
adimage
 ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

Jul 24, 2026 02:12 PM

ചിക്കനെ മറക്കേണ്ടി വരുമോ? ഇനി പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

കേരളത്തിൽ കോഴിത്തീറ്റ വില 500 രൂപ കൂടിയതോടെ കോഴിയിറച്ചി കിലോയ്ക്ക് 300 രൂപയായി. ഫാസ്റ്റ് ഫുഡ് കടകളും പ്രതിസന്ധിയിൽ. ഓണത്തിന് വില 350 കടക്കുമെന്നാണ്...

Read More >>
 പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Jul 24, 2026 02:03 PM

പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് അജ്ഞാതർ കത്തിച്ചു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം. ടി.ഐ. മധുസൂദനനെതിരെ ആരോപണം,...

Read More >>
 അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

Jul 24, 2026 01:40 PM

അമ്മയ്ക്ക് അരികിൽ പോകണ്ടേ സാർ? അടിയനൊരടി ഇനി വയ്യാ...; ട്രാൻസ്ഫർ കിട്ടിയില്ല, ദുരവസ്ഥ പാടിപ്പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മറ്റ് ജില്ലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല. 'വയസാകുന്നു പൊന്നേമാനേ' എന്ന...

Read More >>
Top Stories

GCC News

adimage adimage