---
title: "ഫിഫ റാങ്കിങ്ങിൽ അർജന്റീനയെ പിന്തള്ളി സ്പെയിൻ ഒന്നാം സ്ഥാനത്ത്; ഇന്ത്യ 138-ാം സ്ഥാനത്ത്"
english_title: "FIFA Ranking Spain Top Argentina Second India At 138"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374335/fifa-ranking-spain-top-argentina-second-india-138"
published_at: "2026-07-24T13:27:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a631b56349e9_fifa-ranking-spain-top-argentina-second-india-138.jpg"
keywords: ["Latest News", "FIFA Ranking", "Spain", "Argentina", "India"]
---

# ഫിഫ റാങ്കിങ്ങിൽ അർജന്റീനയെ പിന്തള്ളി സ്പെയിൻ ഒന്നാം സ്ഥാനത്ത്; ഇന്ത്യ 138-ാം സ്ഥാനത്ത്

> **Lead Summary:** **സൂറിച്ച്: [ **ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടിയതിന് പിന്നാലെ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി സ്പെയിൻ. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പാനിഷ് ടീം റാങ്കിങ്ങിന്റെ തലപ്പത്തേക്ക് തിരിച്ചെത്തിയത്. ഫൈനലിലെ തോൽവിയോടെ അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

## Article Content

**സൂറിച്ച്: [ **ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടിയതിന് പിന്നാലെ ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി സ്പെയിൻ. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പാനിഷ് ടീം റാങ്കിങ്ങിന്റെ തലപ്പത്തേക്ക് തിരിച്ചെത്തിയത്. ഫൈനലിലെ തോൽവിയോടെ അർജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫ്രാൻസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും തുടരുന്നു. ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീൽ അഞ്ചാം റാങ്കിലെത്തി. നോർവേ 12 സ്ഥാനങ്ങൾ ഉയർന്ന് 19-ാം റാങ്കിലെത്തിയപ്പോൾ, ജർമനി ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി 12-ാം സ്ഥാനത്തേക്ക് വീണു. ഏഷ്യൻ രാജ്യങ്ങളിൽ 17-ാം സ്ഥാനത്തുള്ള ജപ്പാനാണ് മുന്നിൽ. പുതിയ റാങ്കിങ്ങിൽ ഇന്ത്യ 138-ാം സ്ഥാനത്താണ്.

സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, മൊറോക്കോ, പോർച്ചുഗൽ, ബെൽജിയം, നെതർലൻഡ്സ്, കൊളംബിയ എന്നിവരാണ് ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനക്കാർ.  ലോകകപ്പ് ഫൈനലിൽ അർജന്റീനയെ ഒന്നിനെതിരെരോഗഗോളുകൾക്ക് (ഓവർടൈമിൽ ഫെറാൻ ടോറസിന്റെ ഗോളിൽ) തോൽപ്പിച്ചാണ് സ്പെയിൻ കിരീടം ചൂടിയത്. ഈ തകർപ്പൻ വിജയത്തോടെ 1,995.88 പോയിന്റുകളോടെ സ്പെയിൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

ഫൈനലിൽ പരാജയപ്പെട്ട അർജന്റീന 1,970.37 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്ത് ഫ്രാൻസും നാലാം സ്ഥാനത്ത് ഇംഗ്ലങ്കുമാണ് ഉള്ളത്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ നോർവേ 12 സ്ഥാനങ്ങൾ കയറി 19-ാം റാങ്കിലെത്തി വലിയ മുന്നേറ്റം നടത്തി. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യ 138-ാം സ്ഥാനത്താണ് തുടരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374335/fifa-ranking-spain-top-argentina-second-india-138)