---
title: "ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു"
english_title: "Kiren Rijiju Ready For Discussion Lok Sabha Adjourned Opposition Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374333/kiren-rijiju-ready-discussion-lok-sabha-adjourned-opposition-protest"
published_at: "2026-07-24T13:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a631692319e2_kiren-rijiju-ready-discussion-lok-sabha-adjourned-opposition-protest.jpg"
keywords: ["Kiren Rijiju", "Lok Sabha", "Parliament", "Opposition Protest", "Narendra Modi"]
---

# ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞു

> **Lead Summary:** **ഡൽഹി: പാർലമെന്റിൽ** നിലവിലുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജു ആവർത്തിച്ചു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.

## Article Content

**ഡൽഹി: പാർലമെന്റിൽ** നിലവിലുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജു ആവർത്തിച്ചു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.

> പ്രതിപക്ഷത്തിന്റെ രൂക്ഷമായ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. "രാജി രാജി" എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടപടികൾ തടസ്സപ്പെടുത്തിയത്.ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ഉന്നയിക്കാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ നിർദേശങ്ങൾ അവഗണിച്ച് വെൽ ഓഫിലേക്ക് ഇറങ്ങുകയായിരുന്നു.

> ഇതോടെ സഭയിൽ കോലാഹലമായി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് സ്പീക്കർ സഭ നിർത്തിവയ്ക്കുകയായിരുന്നു.ഇതിനിടെ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിരൺ റിജിജു വ്യക്തമാക്കി. "സർക്കാർ ജനാധിപത്യപരമായ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണ്.

> പ്രധാനമന്ത്രി തന്നെ കുറ്റക്കാർക്ക് കർശന ശിക്ഷ നൽകുന്ന നിയമനിർമ്മാണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം സഭ നടത്താൻ അനുവദിക്കാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്" എന്ന് റിജിജു പറഞ്ഞു.നിലവിൽ രാജ്യത്ത് ചർച്ചയാകുന്ന വിവിധ വിഷയങ്ങളിൽ സർക്കാർ ഉത്തരം നൽകാൻ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം ബഹളം വച്ച് സഭ സ്തംഭിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അതിനുള്ള വേദിയാണ് പാർലമെന്റെന്നും റിജു ചൂണ്ടിക്കാട്ടി. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകാതെ രാജി ആവശ്യപ്പെട്ട് ബഹളം വയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.സഭ പിരിഞ്ഞതിനെ തുടർന്ന് പാസാക്കാനിരുന്ന പ്രധാന ബില്ലുകൾ ഉൾപ്പെടെയുള്ള നടപടികൾ നീണ്ടു. നാളെ സഭ ചേരുമ്പോൾ സമാധാനപരമായി ചർച്ചകൾ നടത്താൻ പ്രതിപക്ഷം തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374333/kiren-rijiju-ready-discussion-lok-sabha-adjourned-opposition-protest)