---
title: "പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം"
english_title: "Chhattisgarh: 17-Year-Old Pregnant Girl Abducted And Assaulted Over Inter-Caste Marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374319/chhattisgarh-17-year-old-girl-abducted-assaulted-intercaste-marriage-"
published_at: "2026-07-24T12:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630fe3300ac_chhattisgarh-17-year-old-girl-abducted-assaulted-intercaste-marriage.jpg"
keywords: ["Chhattisgarh", "Koriya", "Inter Caste Marriage", "Abduction", "Assault", "Minor Girl"]
---

# പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

> **Lead Summary:** **റായ്‌പൂർ: **ഛത്തീസ്ഗഡിലെ കോരിയ ജില്ലയിൽ അന്യജാതിക്കാരനെ വിവാഹം കഴിച്ച അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരിയെ ബന്ധുക്കളും സമുദായ നേതാക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

## Article Content

**റായ്‌പൂർ: **ഛത്തീസ്ഗഡിലെ കോരിയ ജില്ലയിൽ അന്യജാതിക്കാരനെ വിവാഹം കഴിച്ച അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരിയെ ബന്ധുക്കളും സമുദായ നേതാക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭർതൃവീട്ടിലെത്തിയ പ്രതികൾ, എതിർപ്പുകൾ വകവെയ്ക്കാതെ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജ്പൂർ ജില്ലയിലെ ഒരു ഒഴിഞ്ഞ പലചരക്ക് കടയിൽ ദിവസങ്ങളോളം പൂട്ടിയിട്ടാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്.

പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതികൾ, ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച് മരുന്നുകൾ നൽകുകയും വയറ്റിൽ ബലമായി അമർത്തി മർദിക്കുകയും ചെയ്തതായി അതിജീവിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങാനായി പ്രതികൾ പെൺകുട്ടിയെ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് അയച്ച തക്കം നോക്കി, അവൾ ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടപെടുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. ചന്ദ്‌നി-ബിഹാർപൂർ മേഖലയിൽ നിന്ന് അൻപതോളം പ്രായമുള്ള രണ്ട് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, അവൾ അന്യജാതിക്കാരനെയാണ് വിവാഹം കഴിച്ചറിഞ്ഞപ്പോൾ ആ പരാതി പിൻവലിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374319/chhattisgarh-17-year-old-girl-abducted-assaulted-intercaste-marriage-)